‌വി​വാ​ദ ഉ​ത്ത​ര​വി​നു തു​ട​ക്കം പാ​റ​മ​ട അ​നു​മ​തി ‌‌
Wednesday, September 23, 2020 11:07 PM IST
റി​സ​ർ​വ് വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ 4.3440 ഹെ​ക്ട​ർ സ്ഥ​ല​ത്ത് പാ​റ പൊ​ട്ടി​ക്കാ​ൻ ന​ൽ​കി​യ നി​രാ​ക്ഷേ​പ പ​ത്രം വി​വാ​ദ​മാ​യ​താ​ണ് ആ​ര​ബി​ൾ ഭൂ​മി​യെ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ കാ​ര​ണ​മാ​യി വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​റ പൊ​ട്ടി​ക്ക​ൽ അ​നു​മ​തി വി​വാ​ദ​മാ​യ​തോ​ടെ നി​രാ​ക്ഷേ​പ​പ​ത്രം പി​ൻ​വ​ലി​ക്കു​ക​യും പ്ര​ദേ​ശം മു​ഴു​വ​ൻ വ​ന​ഭൂ​മി​യാ​ണെ​ന്നു​ള്ള പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ചെ​യ്തു. പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ‌

ആ​ര​ബി​ൾ ഫോ​റ​സ്റ്റ് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് റൂ​ൾ​സ് 1970 പ്ര​കാ​രം നി​ർ​ദ്ദി​ഷ്ട ഭൂ​മി പ​ട്ട​യ​ഭൂ​മി ആ​ണെ​ന്ന കാ​ര്യം ഡി​എ​ഫ്ഒ മ​റ​ച്ചു​വെ​ച്ച് പാ​റ​മ​ട​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി ക​ട​ത്താ​ൻ കൂ​ട്ടു​നി​ന്നെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മു​ഴു​വ​ൻ സ്ഥ​ല​വും ആ​ര​ബി​ൾ ലാ​ൻ​ഡ് നി​യ​മ​പ​രി​ധി​യി​ലാ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലോ​ടെ ഡി​എ​ഫ്ഒ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ ഇ​തു പി​ൻ​വ​ലി​ക്കാ​ൻ ആ​കി​ല്ലെ​ന്ന നി​ല​യി​ലാ​യി വ​നം​വ​കു​പ്പും. തു​ട​ർ​ന്നാ​ണ് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ പ​രാ​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ലേ​ക്കെ​ത്തി​യ​ത്. ഇ​തോ​ടെ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ത​യാ​റാ​യി.‌