ജാ​ൻ​സി റോ​ബോ​ട്ടി​നെ ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് - 19 ന്‍റെ ചി​കി​ത്സ​യെ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ "ജാ​ൻ​സി' റോ​ബോ​ട്ട് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും പ​ത്ത​നം​തി​ട്ട റൂ​റ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡയറക്ടർ കെ.​പി. ഉ​ദ​യ​ഭാ​നു​വും ചേ​ർ​ന്ന് ആ​ർ​എം​ഒ ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ കു​മാ​റി​ന് റോ​ബോ​ട്ടി​നെ കൈ​മാ​റി. ബി. ​അ​രു​ൺ ദാ​സാ​ണ് റോ​ബോ​ട്ടി​നെ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ടെ​മ്പ​റേ​ച്ച​ർ ഡി​റ്റ​ക്ഷ​ൻ, യു​വി ലൈ​റ്റ്സാ​നി​ട്ടേ​ഷ​ൻ, വീ​ഡി​യോ കോ​ളിം​ഗ്, ഫു​ഡ്, ഡ്ര​സ്, മെ​ഡി​സി​ൻ സ​പ്ലൈ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം വെ​ർ​ച്വ​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ റോ​ബോ​ട്ടി​നെ നി​യ​ന്ത്രി​ച്ച് ചെ​യ്യാ​ൻ സാ​ധി​ക്കും. കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ഏ​സ്റ്റ​ർ ഇ​ന്ത്യാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് റോ​ബോ​ട്ടി​നെ നി​ർ​മി​ച്ച​ത്.

ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഇ​ന്ത്യ​ൻ നി​ർ​മി​ത​മാ​യ ആ​ദ്യ​ത്തെ റോ​ബോ​ട്ടാ​ണി​ത്. ച​ട​ങ്ങി​ൽ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ വി.​ആ​ർ. ജോ​ൺ​സ​ൺ, ഡോ. ​ഗ​ണേ​ഷ്, ഏ​സ്റ്റ​ർ ഇ​ന്ത്യാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​വി. അ​രു​ൺ കു​മാ​ർ, ഡ​യ​റ​ക്ട​ർ ര​തീ​ഷ് രാ​മ​ച​ന്ദ​ൻ ആ​ചാ​രി, ടെ​ക്നി​ക്ക​ൽ ഹെ​ഡു​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, പി.​വി. ജി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.