ഇ​നി സാ​ല​റി ക​ട്ട് അ​ടി​ച്ചേ​ല്പി​ക്ക​രു​ത്: എ​കെ​എ​സ്ടി​യു
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ടു​ത്ത ആ​റു മാ​സം കൂ​ടി സാ​ല​റി ക​ട്ട് അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ര്‍​ക്കാ​രി​നൊ​പ്പം നി​ല്‍​ക്കു​ന്ന എ​കെ​എ​സ്ടി​യു ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഘ​ട​ന​ക​ളെ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​തെ മ​റ്റ് പ്രാ​യോ​ഗി​ക നി​ര്‍​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി മ​റി​ക​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​രി​ശ്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് എ​കെ​എ​സ്ടി​യു ജി​ല്ലാ​ക്ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് റാ​പ്പി​ഡ് ടെ​സ്റ്റ് വാ​ഹ​നം ന​ല്‍​കി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി പ​ന്ത​ളം ശ്രീ​വ​ത്സം ഗ്രൂ​പ്പ് റാ​പ്പി​ഡ് ടെ​സ്റ്റ് വാ​ഹ​നം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ല്‍​കി. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ശ്രീ​വ​ത്സം ഗ്രൂ​പ്പ് എം​ഡി വ​രു​ണ്‍ രാ​ജി​ല്‍ നി​ന്നും താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍ ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ് ന​ന്ദി​നി, ശ്രീ​വ​ത്സം ഗ്രൂ​പ്പ് മാ​നേ​ജ​ര്‍ അ​നി​രൂ​പ് എ​സ് പി​ള്ള, ര​ഘു ച​ന്ദ്ര​ന്‍, അ​ബ്ദു​ള്‍ മ​നാ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.