കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ല​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 22, 2020 10:27 PM IST
കോ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ ത്തി​യാ​ക്കി​യ ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ യു.​ ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ ച്ചു.

എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 73 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ബോ​റ​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ല​ബോ​റ​ട്ട​റി​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ഫു​ള്‍ ഓ​ട്ടോ​മാ​റ്റി​ക് അ​ന​ലൈ​സ​ര്‍, ഹീ​മ​റ്റോ​ള​ജി അ​ന​ലൈ​സ​ര്‍, സെ​മി ഓ​ട്ടോ​മാ​റ്റി​ക്ക് അ​ന​ലൈ​സ​ര്‍, യൂ​റി​ന്‍ അ​ന​ലൈ​സ​ര്‍, മൈ​ക്രോ​സ്‌​കോ​പ്പ്, ഇ​ങ്കു​ബേ​റ്റ​ര്‍, ഹോ​ട്ട് എ​യ​ര്‍ ഓ​വ​ന്‍ തു​ട​ങ്ങി എ​ല്ലാ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ല​ബോ​റ​ട്ട​റി​യി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടി​ണ്ട്.

ബ​യോ കെ​മി​സ്ട്രി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റാ​ണ് ല​ബോ​റ​ട്ട​റി സ​ജ്ജ​മാ​ക്കി​യ​ത്. ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ. ​ബ്ല​സി​യു​ടെ ചു​മ​ത​ല​യി​ലാ​ണ് ല​ബോ​റ​ട്ട​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ശേ​ഷം എം​എ​ല്‍​എ​യു​ടെ ര​ക്ത പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യം ന​ട​ത്തി​യ​ത്.

ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തു വ​രെ പ​രി​ശോ​ധ​ന​ക​ള്‍ സൗ​ജ​ന്യ​മാ​യി​രി​ക്കും.
പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കി​ല്‍ ഫീ​സ് ഈ​ടാ​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി വി​നോ​ദ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വ​ര്‍​ഗീ​സ് തോ​മ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി. എ​സ്. വി​ക്ര​മ​ന്‍, സൂ​പ്ര​ണ്ട് ഡോ. ​എ​സ്. സ​ജി​ത്ത്കു​മാ​ര്‍, എ​ച്ച്എ​ല്‍​എ​ല്‍ ചീ​ഫ് പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ ആ​ര്‍. ര​തീ​ഷ് കു​മാ​ര്‍, ശ്യാം​ലാ​ല്‍, ര​ഘു​നാ​ഥ് ഇ​ട​ത്തി​ട്ട തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.