പ​ത്ത​നം​തി​ട്ട രൂ​പ​ത സാ​ന്തോം ഹൗ​സിം​ഗ് പ​ദ്ധ​തി: താ​ക്കോ​ല്‍ദാ​നം ന​ട​ത്തി ‌
Sunday, September 20, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത ന​ട​പ്പാ​ക്കു​ന്ന സാ​ന്തോം ഹൗ​സിം​ഗ് പ​ദ്ധ​തി​പ്ര​കാ​രം പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ നാ​ല് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി.‌

രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മു​ന്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ഷാ​ജി മാ​ണി​കു​ളം, മേ​രി​മ​ക്ക​ള്‍ സ​ന്യാ​സി​നി സ​മൂ​ഹം സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ന്‍​ഷ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മേ​ഴ്സി ജോ​ണ്‍, ബ​ഥ​നി സ​ന്യാ​സി​നി സ​മൂ​ഹം പ​ത്ത​നം​തി​ട്ട പ്രൊ​വി​ന്‍​സ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ഹൃ​ദ്യ, റ​വ. ജോ​സ് ചാ​മ​ക്കാ​ലാ​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​സി​ജോ ജ​യിം​സ് ച​രി​വു​പ​റ​മ്പി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി മാ​ത്യു പാ​റ​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

മൈ​ല​പ്ര​യി​ല്‍ സ​ഭാ വ​ക സ്ഥ​ല​ത്ത് ആ​റു വീ​ടു​ക​ളാ​ണ് പ​ണി​യു​ന്ന​ത്. ഇ​തി​ല്‍ നാ​ലു വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​മാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ട് വീ​ടു​ക​ള്‍ കൂ​ടി ഉ​ട​ന്‍ കൈ​മാ​റും. 50 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് നി​ല​വി​ലെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തെ​ന്ന് ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പേ​ലീ​ത്ത പ​റ​ഞ്ഞു. ‌

രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. അ​നു​ഗ്ര​ഹ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 ല​ക്ഷം രൂ​പ​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​യി​രു​ന്നു.‌