ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ടേ​ഴ്‌​സ്
Saturday, September 19, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും 20 ശ​ത​മാ​നം തു​ക പി​ടി​ക്കാ​ നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ ശോ​ധി​ക്ക​ണ​മെ​ന്നും ഇ​തി​ല്‍ നി​ന്നും എ​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​നി​യൊ​രു ശ​മ്പ​ള​ത്തു​ക ഉ​ട​നെ പി​ടി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഓ​ണം അ​ഡ്വാ​ന്‍​സ് വാ​ങ്ങി​യ​ത്. വ​രു​ന്ന മാ​സ​ങ്ങ​ളി​ല്‍ ഈ ​തു​ക​യും ശ​മ്പ​ള​ത്തി​ല്‍ നി​ന്നും കു​റ​വ് ചെ​യ്യും.

ഒ​രാ​ള്‍​ക്ക് മാ​ത്രം വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന് കെ​എ​സ്എ​ച്ച്‌​ഐ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി. ​സു​ഷ​മ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ആ​ര്‍. ബാ​ല​ഗോ​പാ​ലും ആ​വ​ശ്യ​പ്പെ​ട്ടു.