ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ആ​ദ​ര​മ​മാ​യി ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​മ്പ​നാ​ട് ത​പാ​ല്‍ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കും
Saturday, September 19, 2020 10:40 PM IST
കു​മ്പ​നാ​ട്: നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ലാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്ക് ആ​ദ​ര​മാ​യി സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​മ്പ​നാ​ട് ത​പാ​ല്‍ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സ്റ്റാ​മ്പു​ക​ള്‍ പു​റ​ത്തി​റ​ക്കും.

50 സു​വ​ര്‍​ണ വ​ര്‍​ഷ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ കു​ഞ്ഞൂ​ഞ്ഞ് എ​ന്ന പേ​രി​ല്‍ പോ​സ്റ്റ​ല്‍ സ്റ്റാ​മ്പാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കും.

ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് മാ​ന​സി​ക​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ലി​ന്‍റെ​യും ത​പാ​ല്‍ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി. ​സു​ജി​ത്തി​ന്‍റെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ത​പാ​ല്‍ സ്റ്റാ​മ്പ് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.