പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ലൈ​ഫ് പ​ദ്ധ​തി: ര​ണ്ട് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 24ന്
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട:സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ണ്ടു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണേ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.

മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​ർ,ചീ​ഫ് സെ​ക്ര​ട്ട​റി, ന​വ​കേ​ര​ള ക​ർ​മ പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മു​ടി​യൂ​ർ​ക്കോ​ണം മ​ന്ന​ത്തു കോ​ള​നി​യി​ലാ​ണ് നി​ർ​മാ​ണം തു​ട​ങ്ങു​ന്ന ഒ​രു പാ​ർ​പ്പി​ട സ​മു​ച്ച​യം. പ​ന്ത​ളം ന​ഗ​ര​സ​ഭ​യുടെ 72.5 ​സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ​മു​ച്ച​യം ഉ​യ​രു​ന്ന​ത്. നാ​ലു​നി​ല​ക​ളി​ലാ​യി 32, 12 വീ​തം ഫ്ളാ​റ്റു​ക​ളു​ള്ള ര​ണ്ടു ട​വ​റു​ക​ളാ​ണ് ഈ ​സ​മു​ച്ച​യ​ത്തി​ലു​ള്ള​ത്. ര​ണ്ടു കി​ട​പ്പു​മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ടോ​യ്ല​റ്റു​മ​ട​ങ്ങു​ന്ന ഒ​രു ഫ്ളാ​റ്റി​ന് 512 ച​തു​ര​ശ്ര അ​ടി ത​റ​വി​സ്തീ​ർ​ണം ഉ​ണ്ടാ​യി​രി​ക്കും. സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​ന്‍റെ അ​ട​ങ്ക​ൽ ചെ​ല​വ് 6.86 കോ​ടി രൂ​പ​യാ​ണ്. നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് ഹൈ​ദ്രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​ന്നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡാ​ണ്. തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് പ്രോാ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത് ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​നാ​ത്താ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക​യാ​യ 88 സെ​ന്‍റ് സ്ഥ​ല​ത്താ​ണു സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. നാ​ലു നി​ല​ക​ളി​ലാ​യി 28 വീ​തം ഫ്ളാ​റ്റു​ക​ളു​ള്ള ര​ണ്ടു ട​വ​റു​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ക. 7.87 കോ​ടി​രൂ​പ​യാ​ണ് അ​ട​ങ്ക​ൽ ചെ​ല​വ്. നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ മി​ത്സു​മി ഹൗ​സിം​ഗ് ലി​മി​റ്റ​ഡ് ആ​ണ്. സി.​ആ​ർ.​നാ​രാ​യ​ണ റാ​വു(​ക​ണ്‍​സ​ൽ​ട്ട​ന്‍റ്സ്)​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് പ്രൊ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക​മു​റി, സി​ക്ക് റൂം,​റി​ക്രി​യേ​ഷ​ൻ ഹാ​ൾ, കോ​മ​ണ്‍ ഫെ​സി​ലി​റ്റി റൂം, ​ഇ​ല​ക്ട്രി​ക്ക​ൽ റൂം, ​മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്, സൗ​രോ​ർ​ജ്ജ സം​വി​ധാ​നം, ചു​റ്റു​മ​തി​ൽ, കു​ടി​വെ​ള്ളം, വൈ​ദ്യു​ത​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ മു​ത​ലാ​യ​വ​യും ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലെ​യും സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് ലൈ​റ്റ് ഗേ​ജ് സ്റ്റീ​ൽ ഫ്രെ​യിം ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. ആ​റു​മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്ന ച​ട​ങ്ങ് പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ക്കും. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം വ​നം,വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു​വും ഏ​ഴം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​കെ. സ​തി, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.