മ​ധ്യ​വ​യ​സ്ക​നെ കാ​ണാ​താ​യി, മ​ണി​മ​ല​യാ​റ്റി​ൽ തെ​ര​ച്ചി​ൽ
Friday, September 18, 2020 10:24 PM IST
തി​രു​വ​ല്ല : ടി​കെ റോ​ഡി​ൽ മ​ണി​മ​ല​യാ​റി​ന് കു​റു​കെ​യു​ള്ള വ​ള്ളം​കു​ളം പാ​ല​ത്തി​ൽ നി​ന്നും ആ​ൾ താ​ഴേ​ക്കു ചാ​ടി​യെ​ന്ന സം​ശ​യ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങി. പു​റ​മ​റ്റം മു​ണ്ട​മ​ല പു​ല്ലേ​ലി​ൽ വീ​ട്ടി​ൽ പി. ​പി. രാ​ജു​വാ​ണ് (58) പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ​താ​യി സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ വ്യാ​ഴാ​ഴ്ച കോ​യി​പ്രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലി​സ് സം​ഘം പാ​ല​ത്തി​ന് മ​ധ്യ​ത്തി​ൽ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്ക് ക​ണ്ടെ​ത്തി. ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ലെ ബാ​ഗി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണും ല​ഭി​ച്ചി​ട്ടു​ണ്ട്.
തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള അ​ഗ്നി ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ബ ടീം ​അ​ട​ക്കം ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.