സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി; ആ​ദ്യ​ദി​നം ജി​ല്ല​യി​ല്‍ 6804 കി​റ്റു​ക​ള്‍ ന​ല്‍​കി
Thursday, August 13, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19-മാ​യി ബ​ന്ധ​പ്പെ​ട്ട സ​മാ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും ഓ​ണം പ്ര​മാ​ണി​ച്ചും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ലൂ​ടെ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​വി​ഭ​വ കി​റ്റ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റേ​ഷ​ന്‍​ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം തു​ട​ങ്ങി.

ആ​ദ്യ​ഘ​ട്ട​മാ​യി 25,000-ത്തോ​ളം എ​എ​വൈ (മ​ഞ്ഞ) കാ​ര്‍​ഡു​ക​ള്‍​ക്ക് ഇ​ന്നും, 16 നു​മാ​യും പി​എ​ച്ച്എ​ച്ച്(​പി​ങ്ക്), എ​ന്‍​പി​എ​സ് (നീ​ല), എ​ന്‍​പി​എ​ന്‍​എ​സ് (വെ​ള്ള) കാ​ര്‍​ഡു​ക​ള്‍​ക്ക് ഓ​ണ​ത്തി​ന് മു​ന്പാ​യും കി​റ്റു​ക​ള്‍ ന​ല്‍​കും.

ജൂ​ലൈ മാ​സ​ത്തി​ല്‍ റേ​ഷ​ന്‍ വാ​ങ്ങി​യ ക​ട​യി​ല്‍​നി​ന്ന് കി​റ്റ് കൈ​പ്പ​റ്റാം. ആ​ദ്യ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 6804 സൗ​ജ​ന്യ​കി​റ്റു​ക​ള്‍ റേ​ഷ​ന്‍​ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് തി​രി​ച്ചു​ള്ള കി​റ്റ് വി​ത​ര​ണ നി​ല: കോ​ഴ​ഞ്ചേ​രി 1017, തി​രു​വ​ല്ല 894, അ​ടൂ​ര്‍ 1525, റാ​ന്നി 1047, മ​ല്ല​പ്പ​ള്ളി 898, കോ​ന്നി 1423. റേ​ഷ​ന്‍​ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന 11 ഇ​ന​ങ്ങ​ള​ട​ങ്ങി​യ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് സ​പ്ലൈ​കോ​യാ​ണ് ത​യാ​റാ​ക്കി റേ​ഷ​ന്‍ ക​ട​ക​ളി​ലെ​ത്തി​ച്ച് ന​ല്‍​കു​ന്ന​ത്.