വ​നം​വ​കു​പ്പ് ന​ട​പ​ടി പ​ക​പോ​ക്ക​ൽ: എ​ന്‍. എം. ​രാ​ജു
Thursday, August 13, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തോ​ട് വ​നം​വ​കു​പ്പ് പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു ആ​രോ​പി​ച്ചു.
അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് മ​ത്താ​യി​യു​ടെ കു​ടും​ബം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​പ​ക​പോ​ക്ക​ല്‍ തു​ട​ങ്ങി​യ​ത്.
ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ ​ടു​ക്കാ​നെ​ത്തി​യ വ​നം​ മ​ന്ത്രി ബോ​ധ​പൂ​ര്‍​വം മ​ത്താ​യി​യു​ ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റി​യ​ത് ഇ​തു​കൊ​ണ്ടാ​ണ്.
മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.
എ​ന്നി​ട്ടും മ​ത്താ​യി കി​ണ​ റ്റി​ല്‍ ചാ​ടി മ​രി​ക്കു​ക​യാ​യി​ രു​ന്നു​വെ​ന്ന ദു​ഷ്പ്ര​ച​ര​ണ​മാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന​ തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.