വ​നം​മ​ന്ത്രി​യും ജി​ല്ലാ ക​ള​ക്ട​റും ജ​നാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നു: കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ‌‌
Wednesday, August 12, 2020 10:22 PM IST
ചി​റ്റാ​ർ: കു​ട​പ്പ​ന​ക്കു​ള​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​പ്പെ​ട്ട പി.​പി.​മ​ത്താ​യി​യെ​യും കു​ടും​ബ​ത്തെ​യും വ​നം​മ​ന്ത്രി​യും ജി​ല്ലാ ക​ള​ക്ട​റും ചേ​ർ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന സ​മീ​പ​നം ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ​നാ​യ​ർ. ‌
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഒ​ന്പ​താം​ദി​ന സ​മ്മേ​ള​നം ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്പി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
മൃ​ത​ദേ​ഹം വ​ച്ച് വി​ല പേ​ശു​ക​യാ​ണെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​സ്താ​വ​ന ധി​ക്കാ​ര​പ​ര​മാ​ണ്. വ​ന​പാ​ല​ക​രി​ൽ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന വ​നം മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ബാ​ധ്യ​ത​യു​ള്ള മ​ന്ത്രി എ​ന്തും പ​റ​യാ​മെ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് അ​ടി​യ​ന്ത​ര​മാ​യി എ​ടു​ക്ക​ണ​മെ​ന്നും കെ. ​ശി​വ​ദാ​സ​ൻ​നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബേ​ത്ത് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി. ഷെ​റീ​ഫ്, കെ. ​ജാ​സിം​ക്കു​ട്ടി, സി​ന്ധു അ​നി​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഏ​ഴി​ക​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ വെ​ള്ള​ത്ത​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. വ​ർ​ഗീ​സ്, അ​ന്ന​മ്മ ജോ​ർ​ജ്, സു​ജ ശ്രീ​കു​മാ​ർ, ഡി. ​ശ​ശി​ധ​ര​ൻ, ശ്യാ​മ​ള ഉ​ദ​യ​ഭാ​നു, ജോ​യി തോ​മ​സ്, സൂ​സ​മ്മ തോ​മ​സ്, ദീ​പ സ​ന്തോ​ഷ്, വി​മ​ൽ​കു​മാ​ർ, ജോ​ൺ മാ​ത്യു, എ​ൻ.​കെ. മാ​ത്യു, ഷി​നു മാ​ത്യു, എ.​ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ല​ത്തെ സ​മാ​പ​ന​ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ പ്ര​സം​ഗി​ച്ചു.‌
ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​ത്താം​ദി​വ​സ​ത്തെ റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ‌