മ​ത്താ​യി​യു​ടെ മ​ര​ണം: ഡ​മ്മി പ​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്
Wednesday, August 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​കു​ള​ത്തെ വീ​ടി​നോ​ടു ചേ​ര്‍​ന്ന് കി​ണ​റ്റി​ല്‍ യു​വ​ക​ർ​ഷ​ക​ൻ മ​ത്താ​യി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി പോ​ലീ​സ് ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി. തെ​ളി​യി​ക്കു​ന്ന​തി​ന് വീ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ‌
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഫോ​റ​ന്‍​സി​ക് പോ​ലീ​സ് സ​ര്‍​ജ​നും ര​ണ്ട് ഡോ​ക്ട​ര്‍​മാ​രും തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, പ​ത്ത​നം​തി​ട്ട സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​റും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വാ​വ് മ​രി​ച്ചു കി​ട​ന്ന കി​ണ​റ്റി​ല്‍ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.‌
സ്വാ​ഭാ​വി​ക​മാ​യി ഒ​രാ​ള്‍ കി​ണ​റ്റി​ല്‍ വീ​ഴു​ന്ന​തി​ലൂ​ടെ​യും ആ​സ്വ​ഭാ​വി​ക​മാ​യു​ള്ള വീ​ഴ്ച​യി​ ലൂ​ടെ​യും മ​ര​ണം സം​ഭ​വി​ക്കാ​ വു​ന്ന​തി​ന്‍റെ വ്യ​ത്യ​സ്ത സാ​ധ്യ​ത​ക​ള്‍ പ്ര​ത്യ​കം പു​ന​രാ​വി​ഷ്‌​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.
പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ലു​ക​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഫോ​റ​ന്‍​സി​ക് പോ​ലീ​സ് സ​ര്‍​ജ​നി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ‌
നി​ല​വി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഡി​വൈ​എ​സ്പി ആ​ര്‍.​പ്ര​ദീ​പ്കു​മാ​ര്‍, സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. സു​ധാ​ര​ക​ര​ന്‍ പി​ള്ള, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ.​സ​ജീ​വ്, ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ജോ​സ് തു​ട​ങ്ങി​യ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഇ​തി​നി​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണ​ന​യ്ക്കു വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് വി​ശ​ദീ​ക​ര​ണ​വും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും കോ​ട​തി​യെ അ​റി​യി​ക്കേ​ണ്ടി​വ​രും. ഇ​തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണ് ഇ​ന്ന​ലെ വ​ൻ സ​ന്നാ​ഹ​ത്തോ​ടെ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. ‌