പ്ര​ള​യ​ന​ഷ്ടം: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 22.46 ല​ക്ഷം രൂ​പ​യു​ടെ പ്രാ​ഥ​മി​ക ന​ഷ്ടം ‌
Wednesday, August 12, 2020 10:18 PM IST
സ​ഹാ​യ​വു​മാ​യി മി​ൽ​മ ‌‌
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി സ​ഹാ​യം എ​ത്തി​ച്ചു തു​ട​ങ്ങി​യ​താ​യി തി​രു​വ​ന​ന്ത​പു​രം മേ​ഖ​ള സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ (മി​ൽ​മ) ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ജി​ല്ല​യി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​ള​യം ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 22.46 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു.‌
600 ഓ​ളം പേ​ർ​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. നൂ​റോ​ളം കാ​ലി​ത്തൊ​ഴു​ത്തു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തി​ൽ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും 39 എ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. 216 ഉ​രു​ക്ക​ൾ ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ലാ​ണ്. 15 ഏ​ക്ക​റോ​ളം പു​ൽ​ക്കൃ​ഷി ന​ശി​ച്ചു.‌
എ​ഴു​പ​തോ​ളം സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ വെ​ള്ള​പ്പൊ​ക്കം നാ​ശം വി​ത​ച്ചു. 39 സം​ഘ​ങ്ങ​ളി​ൽ പാ​ൽ​വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. ഇ​തി​ൽ അ​ഞ്ച് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​നി പു​ന​രാ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. മി​ൽ​മ പ​ത്ത​നം​തി​ട്ട ഡെ​യ​റി​യു​ടെ കീ​ഴി​ലു​ള്ള മാ​ട​മ​ണ്‍, വ​ള്ളം​കു​ളം ശീ​തീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ സം​ഘ​ങ്ങ​ളി​ൽ പ്ര​തി​ദി​ന പാ​ൽ സം​ഭ​ര​ണ​ത്തി​ൽ 6700 ലി​റ്റ​റി​ന്‍റെ കു​റ​വു​ണ്ടാ​യി. മി​ൽ​മ​യു​ടെ സം​ഭ​ര​ണ​ത്തി​ൽ 1250 ലി​റ്റ​റാ​ണ് കു​റ​വു​ണ്ടാ​യ​ത്. കൂ​ടാ​തെ സം​ഭ​ര​ണ​ത്തി​നു​വേ​ണ്ടി അ​ധി​ക​ദൂ​രം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കേ​ണ്ടി​യു​വ​രു​ന്നു​ണ്ട്.‌
അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 500 ചാ​ക്ക് മി​ൽ​മ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 150 ചാ​ക്കു​ക​ൾ എ​ത്തി​ക്കും. ഇ​തോ​ടൊ​പ്പം ആ​റു​മാ​സം സൗ​ജ​ന്യ നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 1.25 കോ​ടി രൂ​പ​യു​ടെ സ​ബ്സി​ഡി​യും ന​ട​പ്പാ​ക്കും.
പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ഉ​രു​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന് പ്രാ​ഥ​മി​ക ചി​കി​ത്സാ മ​രു​ന്നു​ക​ൾ സം​ഘ​ങ്ങ​ൾ മു​ഖേ​ന ല​ഭ്യ​മാ​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ചു. പ്ര​ള​യ​മു​ണ്ടാ​കു​ന്പോ​ൾ പ​ശു​ക്ക​ളെ ഉ​യ​ർ​ന്ന സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ക​യെ​ന്ന​താ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. നി​ല​വി​ൽ പാ​ല​ങ്ങ​ൾ​ക്കു മു​ക​ളി​ലും മ​റ്റു​മാ​ണ് പ​ശു​ക്ക​ളെ കെ​ട്ടേ​ണ്ടി​വ​രു​ന്ന​ത്. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​യി എ​ലി​വേ​റ്റ​ഡ് തൊ​ഴു​ത്ത് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി മി​ൽ​മ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് തൊ​ഴു​ത്തു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നു നി​ല​ക​ളി​ലാ​ണ് തൊ​ഴു​ത്ത് നി​ർ​മി​ക്കു​ന്ന​ത്. 1.80 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ പ്ര​ള​യ​കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ മി​ൽ​മ​യ്ക്കു ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.‌
ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ലി​സി മ​ത്താ​യി, പ​ത്ത​നം​തി​ട്ട ഡെ​യ​റി മാ​നേ​ജ​ർ സൂ​സ​ൻ തോ​മ​സ്, ജി​ല്ലാ പി ​ആ​ൻ​ഡ് ഐ ​മേ​ധാ​വി ഡോ.​എ. ഷി​റാ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌