മ​ത്താ​യി​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ‌
Tuesday, August 11, 2020 10:03 PM IST
‌പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ചി​റ്റാ​ർ സ്വ​ദേ​ശി​യാ​യ പി.​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ന​പാ​ല​ക​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും മു​ഖ്യ വ​ന​പാ​ല​ക​നും അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള കു​റ്റം ചെ​യ്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് മ​ത്താ​യി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ൾ നീ​തി​പൂ​ർ​വം അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ അ​ബ്ര​ഹാം മാ​ത്യു​വും ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ‌