ജി​ല്ല​യി​ൽ ക്വാ​റി​ക​ൾ​ക്ക് 16വ​രെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ല
Tuesday, August 11, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ ദു​ര​ന്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം 16 വ​രെ ദീ​ർ​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.
ജി​ല്ല​യി​ലെ ക്വാ​റി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ, അ​ടൂ​ർ ആ​ർ​ഡി​ഒ, ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം-2005 പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ക്വാ​റി​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജ​ന​ങ്ങ​ൾ അ​താ​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ വി​വ​രം അ​റി​യി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളി​ൽേ·​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ജി​ല്ല​യി​ൽ ക്വാ​റി​ക​ൾ ഏ​റെ​യു​ള്ള റാ​ന്നി, കോ​ന്നി താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ൾ അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്ന് ജി​യോ​ളോ​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ന്നി താ​ലൂ​ക്കി​ലെ മൂ​ഴി​യാ​ർ ഭാ​ഗ​ത്തും, റാ​ന്നി താ​ലൂ​ക്കി​ലെ അ​ട്ട​ത്തോ​ട് ഭാ​ഗ​ത്തും നി​ല​വി​ൽ മ​ഴ മൂ​ലം മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​ന്പു​ണ്ടാ​യി​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് നി​രോ​ധ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.