ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Monday, August 10, 2020 10:19 PM IST
അ​ടൂ​ർ: താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ മ​ന്ത്രി കെ. ​രാ​ജു​വും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും സ​ന്ദ​ർ​ശി​ച്ചു. പ​ന്ത​ളം മു​ടി​യൂ​ര്‍​കോ​ണം എം​റ്റി​എ​ല്‍​പി​എ​സ്, മ​ങ്ങാ​രം എം​എ​സ്എം എ​ല്‍​പി എ​സ് സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ച​ത്. തു​ട​ര്‍​ന്ന് പ​ന്ത​ളം ഐ​രാ​ണി​ക്കു​ഴി ഷ​ട്ട​റും, പ​ന്ത​ളം എ​ന്‍​എ​സ്എ​സ് ഗേ​ള്‍​സ് എ​ച്ച്എ​സി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മു​ന്‍​ക​രു​ത​ലാ​യി എ​ത്തി​ച്ച മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.
അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നാ​ലു ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്ന​തെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ക​ട​യ്ക്കാ​ട് കൃ​ഷി ഫാ​മി​ല്‍ 13 ഏ​ക്ക​ര്‍ ക​രി​മ്പു​കൃ​ഷി വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​ണ്. അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലേ​ക്ക് കൊ​ല്ല​ത്തു​നി​ന്നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ നാ​ലു വ​ള്ള​ങ്ങ​ള്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ മൂ​ന്ന് വ​ള്ളം പ​ന്ത​ള​ത്തും ഒ​രു വ​ള്ളം തു​മ്പ​മ​ണ്ണി​ലും നി​ല​യു​റ​പ്പി​ച്ചു.
ഐ​രാ​ണി​ക്കു​ടി​യി​ൽ പു​തി​യ ഷ​ട്ട​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഈ ​മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.
പ​ന്ത​ളം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ സ​തി, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ​സ്. ഹ​രി​കു​മാ​ര്‍, അ​ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ബീ​നാ എ​സ്. ഹ​നീ​ഫ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​യോ​ടൊ​പ്പം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.