വെ​ള്ള​ക്കെ​ട്ടി​ൽ അ​പ്പ​ർ​കു​ട്ട​നാ​ട​ൻ ദു​രി​തം
Monday, August 10, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യ​തോ​ടെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഇ​തോ​ടെ തീ​ര​ങ്ങ​ളി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങി. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും തു​ട​രു​ന്പോ​ഴും വെ​ള്ള​മി​റ​ങ്ങി​യ​ത് റാ​ന്നി, ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. എ​ന്നാ​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ദു​രി​തം തു​ട​രു​ക​യാ​ണ്. മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ കു​റ്റൂ​ർ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. വ​ൻ​തോ​തി​ൽ വെ​ള്ള​മെ​ത്തി​യ മ​ണി​മ​ല​യാ​റ്റി​ൽ ഇ​പ്പോ​ഴും ശ​ക്ത​മാ​യ ഒ​ഴു​ക്ക് തു​ട​രു​ക​യു​മാ​ണ്.

തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടി​ന്‍റെ പി​ടി​യി​ലാ​ണ്. കു​റ്റൂ​ർ, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര, നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ല്ലൊ​രു​വി​ഭാ​ഗം ആ​ളു​ക​ളും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലോ ബ​ന്ധു​വീ​ടു​ക​ളി​ലോ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. പ്ര​ള​യ​ജ​ലം ഇ​റ​ങ്ങാ​ൻ താ​മ​സ​മു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വേ​ഗ​മു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പ്ര​ള​യ​ക്കെ​ടു​തി​ക​ൾ ഒ​ഴി​ഞ്ഞ റാ​ന്നി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ഴ​യെ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​വി​ച്ച് ജാ​ഗ്ര​ത കാ​ട്ടു​ന്നു​മു​ണ്ട്. ആ​റ​ന്മു​ള, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്ന റോ​ഡു​ക​ളി​ലൂ​ടെ ഇ​ന്ന​ലെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. ടി​കെ റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. വെ​ള്ള​ക്കെ​ട്ടു​ക​ൾ കാ​ര​ണം പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യും കൂ​ടു​ത​ൽ ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കെ​ത്തി​ച്ചു.