വെ​ള്ളം ഇ​റ​ങ്ങാ​തെ മ​ണി​മ​ല​യാ​ർ തീ​ര​ങ്ങ​ൾ
Sunday, August 9, 2020 9:52 PM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ലൂ​ടെ​യു​ള്ള ജ​ല​പ്ര​വാ​ഹം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ത​ന്നെ തു​ട​രു​ന്ന​ത് തീ​ര​ങ്ങ​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​ക്കി. മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. എ​ന്നാ​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് ദു​രി​തം മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ, ക​വി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദു​രി​തം തു​ട​രു​ക​യാ​ണ്.

വെ​ള്ളം ഇ​റ​ങ്ങാ​ൻ താ​മ​സ​മെ​ടു​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ൽ നി​ന്ന​ട​ക്കം വെ​ള്ളം ഇ​റ​ങ്ങാ​ത്ത​ത് യാ​ത്രാ​പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കു​ന്നു. വീ​ടു​ക​ളി​ൽ ക​യ​റി​യി​ട്ടു​ള്ള വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. വ​ള​രെ സാ​വ​ധാ​ന​മാ​ണ് വെ​ള്ളം ഇ​റ​ങ്ങു​ന്ന​ത്. ക​ല്ലൂ​പ്പാ​റ, പു​റ​മ​റ്റം പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല വീ​ടു​ക​ളി​ല​ട​ക്കം ഇ​ന്ന​ലെ​യും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. പു​റ​മ​റ്റം, വെ​ണ്ണി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി.