ശ​ബ​രി​മ​ല റോ​ഡി​ലെ വി​ള്ള​ൽ: ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Sunday, August 9, 2020 9:52 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല റൂ​ട്ടി​ൽ പ്ര​ധാ​ന പാ​ത​യി​ൽ വി​ള്ള​ൽ ക​ണ്ട​തി​നേ തു​ട​ർ​ന്ന് അ​ട്ട​ത്തോ​ട് മു​ത​ൽ ചാ​ല​ക്ക​യം വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് ജ​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - പ​ന്പ റോ​ഡി​ൽ (അ​ട്ട​ത്തോ​ടി​നും ചാ​ല​ക്ക​യ​ത്തി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത്) നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണ് ഇ​ടി​യു​ന്ന ത​ര​ത്തി​ൽ റോ​ഡ് കീ​റി വി​ള്ള​ലും താ​ഴ്ച​യും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും, അ​തീ​വ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന പ​ത്ത​നം​തി​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (നി​ര​ത്ത് വി​ഭാ​ഗം) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ റി​പ്പോ​ർ​ട്ടി​നേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​ക​ൾ​ക്കാ​യി പൂ​ജാ​രി​മാ​ർ​ക്കും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കും ദേ​വ​സ്വം അ​ധി​കൃ​ത​ർ​ക്കും സ​ഞ്ച​രി​ക്കു​ന്ന​തി​നാ​യി താ​ത്കാ​ലി​ക പാ​ത അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.