103 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ, 1015 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി ഇ​തു​വ​രെ 103 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു.

1015 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് 3342 പേ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ഇ​തി​ല്‍ 1352 പു​രു​ഷ​ന്‍​മാ​രും 1408 സ്ത്രീ​ക​ളും 582 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. മാ​റ്റി പാ​ര്‍​പ്പി​ച്ച​തി​ല്‍ 17 ഗ​ര്‍​ഭി​ണി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള എ​ട്ടു പേ​രെ പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. മാ​റ്റി പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 348 പേ​രാ​ണ് ഉ​ള്ള​ത്. ക്യാ​ന്പു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ പാ​ലി​ക്കാ​നു​ള്ള നി​ർ​ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 72 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 261 പേ​രെ​യാ​ണ് മാ​റ്റി​താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 119 പു​രു​ഷ​ന്‍​മാ​രും 92 സ്ത്രീ​ക​ളും 50 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 31 പേ​രെ​യാ​ണ് മാ​റ്റി​താ​മ​സി​പ്പി​ച്ച​ത്.തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 59 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 556 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1906 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 783 പു​രു​ഷ​ന്‍​മാ​രും 817 സ്ത്രീ​ക​ളും 306 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 173 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 19 ക്യാ​മ്പു​ക​ളി​ലാ​യി 190 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 605 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 244 പു​രു​ഷ​ന്‍​മാ​രും 261 സ്ത്രീ​ക​ളും 100 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 17 ഗ​ര്‍​ഭി​ണി​ക​ളും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 61 പേ​രും ഉ​ള്‍​പ്പെ​ടും. കോ​വി​ഡ് 19 ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള എ​ട്ടു പേ​ർ​ക്കാ​യി താ​ലൂ​ക്കി​ൽ പ്ര​ത്യേ​ക ക്യാ​ന്പു​ണ്ട്.

റാ​ന്നി താ​ലൂ​ക്കി​ല്‍ എ​ട്ട് ക്യാ​മ്പു​ക​ളി​ലാ​യി 99 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 288 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 103 പു​രു​ഷ​ന്‍​മാ​രും 118 സ്ത്രീ​ക​ളും 67 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. റാ​ന്നി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 24 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.

അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 15 പേ​രെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ അ​ഞ്ച് പു​രു​ഷ​ന്‍​മാ​രും ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള നാ​ലു പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

കോ​ന്നി താ​ലൂ​ക്കി​ല്‍ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 93 കു​ടും​ബ​ങ്ങ​ളി​ല്‍​പെ​ട്ട 267 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 98 പു​രു​ഷ​ന്‍​മാ​രും 113 സ്ത്രീ​ക​ളും 56 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കോ​ന്നി താ​ലൂ​ക്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 55 പേ​രെ മാ​റ്റി​യി​ട്ടു​ണ്ട്.

കാ​ല​വ​ര്‍​ഷം: ക​ൺ​ട്രോ​ൾ റൂം

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​ളി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

0468-2322515, 1077 (ടോ​ള്‍​ഫ്രീ), 8547705557, 8547715558, 8547724440, 8547715024,8547724243, 8547711140, 8547725445, 8547729816, 8547733132.