വെ​ള്ളം ഒഴിഞ്ഞില്ല, ദു​രി​ത​മേ​റു​ന്നു
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ തു​ട​രു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ള​യ​ദു​രി​ത​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ​പ്പോ​ൾ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഇ​തി​നി​ടെ ഇ​ന്ന​ലെ പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും മ​ഴ വൈ​കു​ന്നേ​ര​ത്തോ​ടെ ശ​ക്ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ പ​ന്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. റാ​ന്നി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ളി​ൽ മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും മാ​റ്റി​പാ​ർ​പ്പി​ച്ചു. കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ളും ഒ​ഴി​പ്പി​ച്ചു. അ​ത്തി​ക്ക​യം, റാ​ന്നി, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, ആ​റാ​ട്ടു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്.

പ​ന്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പ് നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്ന​ത്.
പ​ന്പ ഡാ​മി​ൽ നി​ന്ന് വെ​ള്ളം റാ​ന്നി​യി​ലെ​ത്താ​ൻ അ​ഞ്ച് മ​ണി​ക്കൂ​ർ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ര​ണ്ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​ന്‍റെ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് വൈ​കു​ന്നേ​ര​ത്തോ​ടെ റാ​ന്നി മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. വൈ​കു​ന്നേ​രം തു​റ​ന്ന നാ​ല് ഷ​ട്ട​റു​ക​ളി​ലൂ​ടെ​യു​ള്ള വെ​ള്ള​മൊ​ഴു​ക്ക് റാ​ന്നി​യി​ലെ​ത്താ​ൻ രാ​ത്രി വൈ​കും.

നേ​ര​ത്തെ പ​ന്പ ത്രി​വേ​ണി​യി​ൽ അ​ര​മീ​റ്റ​റോ​ള​മാ​ണ് വെ​ള്ളം ഉ​യ​ർ​ന്ന​ത്. മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ നേ​ര​ത്തെ​ത​ന്നെ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നു മാ​റ്റു​ക​യും വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.