പ്ര​ള​യാ​ശ​ങ്ക: പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും
Saturday, August 8, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും​വി​ധം ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​ട്രോ​ള്‍ റൂം ​ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തു​റ​ക്കും. ജി​ല്ല​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യും, കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യും മ​റ്റും ചെ​യ്യു​ന്ന​തി​ന് ക​ണ്‍​ട്രോ​ള്‍ റൂം ​ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ലു​ള്ള ക​മ്യൂ​ണി​റ്റി വോ​ള​ണ്ടി​യ​ര്‍ ഗ്രൂ​പ്പു​ക​ളെ സം​ഘ​ടി​പ്പി​ച്ച് വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും എ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും എ​ല്ലാ എ​സ്എ​ച്ച്ഒ​മാ​ര്‍​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. ജ​ന​മൈ​ത്രി പോ​ലീ​സ് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​ശ​ദാം​ശം ശേ​ഖ​രി​ക്കു​ക​യും, അ​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.