മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണം: കെ​സി​സി
Thursday, August 6, 2020 9:58 PM IST
തി​രു​വ​ല്ല: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​നാ​ഥ​മാ​യ കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നീ​തി​പൂ​ർ​വ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട നി​വേ​ദ​നം കെ​സി​സി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി.
യൂ​ണി​ഫോ​മി​നു​ള്ളി​ലെ ക്രി​മി​ന​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും ഇ​പ്ര​കാ​ര​മു​ള്ള​വ​രെ സ​ർ​വീ​സി​ൽ നി​ന്നു​ത​ന്നെ പു​റ​ത്താ​ക്കു​വാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും കെ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു. കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പോ​ത്ത​ൻ എ​ന്നി​വ​ർ മ​ത്താ​യി​യു​ടെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ചു കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന്

മ​ല്ല​പ്പ​ള്ളി: ചി​റ്റാ​ർ പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ (യു​ഡി​എ​ഫ്) ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ചെ​മ്പു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി​ജ​ൻ ചൂ​ര​ക്കു​ന്നേ​ൽ, ഷാ​ജി മാ​മ്മൂ​ട്ടി​ൽ, കെ.​പി. മ​ധു, ജോ​ബി ആ​ന്‍റ​ണി, ആ​ർ. രാ​ഹു​ൽ, കോ​ന്നി​യൂ​ർ ആ​ന​ന്ദ​ൻ, സി.​പി.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.