കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത്: അ​പേ​ക്ഷ ഇന്നു വ​രെ ‌
Thursday, August 6, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് അ​ദാ​ല​ത്ത് 17 ന് ​ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ന്ന​ത്. ‌ഇ​തി​നാ​യി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കോ​ഴ​ഞ്ചേ​രി​യി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന അ​പേ​ക്ഷ​യും അ​പേ​ക്ഷ​ക​ന്‍റെ ഫോ​ണ്‍ ന​മ്പ​രും അ​ക്ഷ​യ കേ​ന്ദ്രം രേ​ഖ​പ്പെ​ടു​ത്ത​ണം.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​മ​യം അ​പേ​ക്ഷ​ക​രു​ടെ ഫോ​ണി​ല്‍ സം​രം​ഭ​ക​ന്‍ അ​റി​യി​ക്കും.‌ ഓ​രോ പ​രാ​തി​ക്കാ​ര​നും ത​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. ജി​ല്ലാ ക​ള​ക്ട​റോ​ട് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കു​ന്ന പ​രാ​തി​ക​ള്‍ ഇ-​ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ട്. ‌