കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ, സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Thursday, August 6, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നേ തു​ട​ർ​ന്ന് ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ൽ ഏ​ഴു ശ​ത​മാ​ന​വും പ​ന്പ സം​ഭ​ര​ണി​യി​ൽ പ​ത്തു​ശ​ത​മാ​ന​വു​മാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 93 മി​ല്ലി​മീ​റ്റ​റും പ​ന്പ​യി​ൽ 68 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു.

ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ൽ ഇ​ന്ന​ലെ 41.02 ശ​ത​മാ​ന​മാ​ണ് ജ​ല​നി​ര​പ്പ്. നാ​ലി​ന് ഇ​ത് 34.33 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​ന്പ​യി​ൽ ഇ​ന്ന​ലെ 48.83 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. നാ​ലി​ന് ഇ​ത് 38.37 ശ​ത​മാ​ന​മാ​യി​രു​ന്നു. 981.46 മീ​റ്റ​റാ​ണ് ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ ശേ​ഷി. പ​ന്പ​യു​ടേ​ത് 986.33 മീ​റ്റ​റും. ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ക്കി ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ൽ 959.54 മീ​റ്റ​റും പ​ന്പ​യി​ൽ 974.30 മീ​റ്റ​റും വെ​ള്ള​മു​ണ്ട്. ര​ണ്ടു സം​ഭ​ര​ണി​ക​ളും പ​ര​സ്പ​രം ബ​ന്ധി​ത​മാ​യി​രി​ക്കു​ന്ന​തി​നാ​ൽ മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി​യു​ടെ 40 ശ​ത​മാ​നം ജ​ല​നി​ര​പ്പ് എ​ന്ന​താ​ണ് കെഎ​സ്ഇ​ബി​യു​ടെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 25 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. 2018ൽ 78 ​ശ​ത​മാ​നം വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു. 2018 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് സം​ഭ​ര​ണി തു​റ​ക്കേ​ണ്ടി​വ​ന്നു.

ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ ്ജ​ല​നി​ര​പ്പ് വ​ള​രെ​വേ​ഗം ഉ​യ​ർ​ന്ന​ത്. മ​ഴ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ തു​ട​ർ​ന്നാ​ൽ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​രാ​നി​ട​യു​ണ്ട്.

ശ​ബ​രി​ഗി​രി​യി​ൽ ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം സം​ഭ​രി​ക്കു​ന്ന മൂ​ഴി​യാ​റി​ൽ ജ​ല​നി​ര​പ്പ് പൂ​ർ​ണ​ശേ​ഷി​യി​ലേ​ക്ക​ടു​ത്തു. ക​ക്കാ​ട് പ​ദ്ധ​തി​യി​ലേ​ക്കാ​ണ് മൂ​ഴി​യാ​റി​ൽ നി​ന്നു വെ​ള്ളം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ ഒ​രു ജ​ന​റേ​റ്റ​ർ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഉ​ത്പാ​ദ​നം പൂ​ർ​ണ​തോ​തി​ൽ ന​ട​ക്കു​ന്നി​ല്ല. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കേ​ണ്ട​തി​നാ​ലാ​ണ് സം​ഭ​ര​ണി​യു​ടെ ഷ​ട്ട​ർ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ഇ​തോ​ടെ​യാ​ണ്.

പ്ര​ള​യ​കാ​ല​ത്തെ മ​ണി​മ​ല​യാ​ർ കൂടുതൽ അ​പ​ക​ട​കാ​രി

മ​ല്ല​പ്പ​ള്ളി: വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ൾ മ​ണി​മ​ല​യാ​ർ അ​തി സു​ന്ദ​രി​യാ​യി. മ​ഴ​ക്കാ​ല​മെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മാ​ദ്യം ജ​ല​നി​ര​പ്പു​യ​രു​ന്ന ന​ദി​ക​ളി​ലൊ​ന്നാ​ണ് മ​ണി​മ​ല. 92 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഉ​ത്ഭ​വം. സ​മൂ​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 1156 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മു​തു​വാ​ര​മ​ല​യാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. 847 കി​ലോ​മീ​റ്റ​റാ​ണ് വൃ​ഷ്ടി പ്ര​ദേ​ശം. വേ​ന്പ​നാ​ട്ടു കാ​യ​ലി​ലേ​ക്കാ​ണ് യാ​ത്ര​യെ​ങ്കി​ലും പ​ന്പാ​ന​ദി​യോ​ടു ചേ​ർ​ന്ന് വി​ശാ​ല​മാ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ മ​ണി​മ​ല ഗ്രാ​മ​വു​മാ​യി ന​ദി​ക്കു ബ​ന്ധ​മു​ണ്ട്. അ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന ന​ദി ഏ​റെ​ക്കു​റെ രൂ​പ​ഭം​ഗി കൈ​വ​രി​ക്കു​ന്ന​ത് മ​ണി​മ​ല​യി​ൽ നി​ന്നാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന​മാ​യും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​ന്പോ​ഴേ​ക്കും ന​ദി​യു​ടെ രൂ​പ​ഭാ​വ​ത്തി​ലും വ്യ​തി​യാ​നം ഉ​ണ്ടാ​കു​ന്നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ന​ദി​യി​ൽ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​താ​ണ് കാ​ര​ണം. ത​ന്നെ​യു​മ​ല്ല, ന​ദി​യി​ലു​ട​നീ​ളം ച​തി​ക്കു​ഴി​ക​ളും ഭീ​ഷ​ണി​യാ​കു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച മ​ണി​മ​ല​യി​ൽ നി​ന്നും 40 കി​ലോ​മീ​റ്റ​റി​ല​ധി​കം ആ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ ഓ​മ​ന​യ​മ്മ​യെ കു​റ്റൂ​രി​നു സ​മീ​പം ര​ക്ഷ​പെ​ടു​ത്തി. ഓ​മ​ന​യ​മ്മ ര​ക്ഷ​പെ​ട്ട സ്ഥ​ല​ത്തി​നു തൊ​ട്ട​രി​കി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ഇ​തേ​ന​ദി​യി​ൽ​പെ​ട്ടു മ​രി​ക്കാ​ൻ അ​ധി​ക​ദി​വ​സം വേ​ണ്ടി​വ​ന്നി​ല്ല.

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ 300ല​ധി​കം മ​ര​ണ​ങ്ങ​ൾ മ​ണി​മ​ല​യാ​റ്റി​ലു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​റ്റേ​ത് ന​ദി​യേ​ക്കാ​ളും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്.

കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് അ​പ​ക​ട​ക്കെ​ണി​ക​ളേ​റെ​യു​ള്ള​ത്. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന ക​ട​വു​ക​ളി​ൽ​പോ​ലും അ​പ​ക​ടം പ​തി​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്താ​ണ് ഏ​റെ സൂ​ക്ഷി​ക്കാ​നു​ള്ള​ത്. ന​ദി​യു​ടെ വ​ള​വു​ക​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ, മ​ണ​ൽ​വാ​ര​ൽ മൂ​ല​മു​ണ്ടാ​യ കു​ഴി​ക​ൾ എ​ന്നി​വ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ന​ദി​യു​ടെ ആ​ഴം, ഓ​രോ സ്ഥ​ല​ത്തെ​യും സാ​ഹ​ച​ര്യം ഇ​വ മ​ന​സി​ലാ​ക്കാ​തെ ഇ​റ​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രി​ലേ​റെ​യും. വെ​ള്ളം കു​റ​വെ​ന്ന സ​ങ്ക​ല്പ​ത്തി​ൽ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​രാ​ണ് ഒ​ഴു​ക്കി​ൽ​പെ​ടു​ന്ന​വ​രി​ലേ​റെ​യും. ന​ദി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന യു​വ​സം​ഘ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. ഇ​വ​രി​ലാ​രെ​ങ്കി​ലും ഒ​രാ​ൾ വെ​ള്ള​ത്തി​ൽ വീ​ണാ​ൽ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​റ്റു​ള്ള​വ​രും ഒ​ഴു​ക്കി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം.