ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Wednesday, August 5, 2020 11:18 PM IST
അ​ടൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​റ​ക്കോ​ട് മു​ല്ലൂ​ർ​ക്കു​ള​ങ്ങ​ര മു​ള​യ്ക്ക​ല​യ്യ​ത്ത് വി​ശ്വം​ഭ​ര​ക്കു​റു​പ്പി​ന്‍റെ മ​ക​ൻ വൈ​ശാ​ഖാ​ണ് (25) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പ​ന്നി​വി​ഴ - പ​റ​ക്കോ​ട് റോ​ഡി​ൽ മു​ല്ലൂ​ർ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​റ​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന വൈ​ശാ​ഖ്.

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വൈ​ശാ​ഖി​ന്‍റെ ത​ല പോ​സ്റ്റി​ൽ ഇ​ടി​ച്ച​തി​നേ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണാ​ണ​പ​ക​ടം. ത​ൽ​ക്ഷ​ണം മ​രി​ച്ചു. പോ​ലീ​സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന വൈ​ശാ​ഖ് ആ​റു​മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മാ​താ​വ്: ശോ​ഭ​ന​കു​മാ​രി. സ​ഹോ​ദ​രി: വി​ദ്യ.