‘മ​ത്താ​യി​യു​ടെ മ​ര​ണം: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ക്ക​ണം ‘
Wednesday, August 5, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യോ​ഗം മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മു​ൻ അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ കൂ​ടി​യാ​യ മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​തേ​വ​രെ നീ​തി ല​ഭി​ച്ചി​ട്ടി​ല്ല. കേ​സി​ൽ കൃ​ത്രി​മം കാ​ണി​ച്ച വ​ന​പാ​ല​ക​ർ ഇ​പ്പോ​ഴും സ​ർ​വീ​സി​ൽ തു​ട​രു​ക​യാ​ണ്. പ്രാ​യാ​ധി​ക്യ​ത്തി​ലു​ള്ള മാ​താ​വ്, ഭാ​ര്യ, പെ​ണ്‍​കു​ഞ്ഞു​ങ്ങ​ൾ, വി​ധ​വ​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ എ​ന്നി​വ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് വ​ന​പാ​ല​ക​രു​ടെ ക്രൂ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ്. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും സ്ഥി​ര​വ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക​യും ചെ​യ്യു​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.‌
റ​വ. തോ​മ​സ് ജോ​ണ്‍​സ​ണ്‍ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ. ​ചെ​റി​യാ​ൻ ടി. ​ശാ​മു​വേ​ൽ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫാ.​കെ.​വി. പോ​ൾ, ഫാ. ​റോ​യി പി. ​തോ​മ​സ്, പ്ര​ഫ. ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, റെ​ജി മാ​ത്യു, അ​ല​ക്സ് കെ. ​പോ​ൾ, ബാ​ബു​ജി ഈ​ശോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌സ​ർ​ക്കാ​ർ കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു: പി.​ജെ. കു​ര്യ​ൻ

ചി​റ്റാ​ർ: കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ ച​രു​വി​ൽ മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ വ​ന​പാ​ല​ക​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തി​നു പ​ക​രം കു​റ്റ​വാ​ളി​ക​ളെ സ്ഥ​ലം മാ​റ്റി സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ.‌
മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ നാ​ൾ മു​ത​ൽ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ലെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് ചി​റ്റാ​റി​ലെ മ​ത്താ​യി​യെ​ന്നും കു​ര്യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ‌
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ്ര​സം​ഗി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത്, ഡി​സി​സി അം​ഗം പി.​കെ.​ഗോ​പി എ​ന്നി​വ​രാ​ണ് ര​ണ്ടാം ദി​വ​സം സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ എ​സ്. ലാ​ൽ, ഐ​എ​ൻ​റ്റി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഷം​സു​ദീ​ൻ, എ. ​ബ​ഷീ​ർ, ശ​ശീ​ധ​ര​ൻ കോ​ത​ക​ത്ത്, ര​വി ക​ണ്ട​ത്തി​ൻ, ബി. ​ഹ​നീ​ഫ,ശാ​ന്ത​മ്മ ചെ​ല്ല​മ്മ, ജോ​യ​ൽ മാ​ത്യു, സ​ജി കു​ള​ത്തു​ങ്ക​ൽ,മ​ണ്ഡ​ലം പ്ര​സി​ന്‍റു​മാ​രാ​യ അ​ജ​യ​ൻ​പി​ള്ള ആ​നി​ക്ക​നാ​ട്ട്, രാ​ജു ക​ല​പ്പ മ​ണ്ണി​ൽ, മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന് റി​ലേ സ​ത്യ​ഗ്ര​ഹം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌