അ​റ​സ്റ്റ് വൈ​കു​ന്ന​ത് ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​ര​വ്; പി.​സി. ജോ​ർ​ജ് എം​എ​ൽ​എ‌
Wednesday, August 5, 2020 10:09 PM IST
ചി​റ്റാ​ർ: ചി​റ്റാ​റി​ൽ വ​നം വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ (പൊ​ന്നു) മ​ര​ണ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കു​ന്നത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ.
ഈ ​വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​ന്ധു​ക്ക​ൾ . സം​ഭ​വം ന​ട​ന്ന് പ​ത്തു​ദി​വ​സ​മെ​ത്തി​യി​ട്ടും അ​റ​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ടും മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടും കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വാ​യി​ട്ടു മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. ആ​യ​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് കു​റ്റ​ക്കാ​രാ​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മ​ത്താ​യി​യെ ആ​ശ്ര​യി​ച്ച് ജീ​വി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി..‌‌