സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ന്‍റെ ഒ​രു​മാ​സം, രോ​ഗം പ​ട​ർ​ന്ന​ത് 750 പേ​രി​ൽ ‌
Wednesday, August 5, 2020 10:05 PM IST
ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ രോ​ഗി​ക​ൾ 25 ‌‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19, ജി​ല്ല​യി​ലെ സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ന്‍റെ ഒ​രു​മാ​സ​ത്തി​നി​ടെ രോ​ഗം പ​ട​ർ​ന്ന​ത് 750 പേ​രി​ലേ​ക്ക്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ 762 പേ​രാ​ണ് പ്രാ​ദേ​ശി​ക​മാ​യ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ൽ ആ​റു​പേ​ർ ജി​ല്ല​യി​ലെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് പി​ടി​പെ​ട്ട​വ​രാ​ണ്. ഇ​റ്റ​ലി​യി​ൽ നി​ന്നും റാ​ന്നി ഐ​ത്ത​ല​യി​ലെ​ത്തി​യ കു​ടും​ബ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണി​വ​ർ.‌
പ്ര​വാ​സി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യു​ള്ള അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ ആ​റു​വ​രെ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി നേ​താ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​റി​നാ​ണ്. ‌
ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളി​ൽ ആ​കെ സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ എ​ട്ടു​പേ​രാ​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി നേ​താ​വി​നു മു​ന്പ് രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ‌
ജൂ​ലൈ ഏ​ഴി​ന് റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ട്ടി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ മ​ത്സ്യ​മൊ​ത്ത​വ്യാ​പാ​രി​യാ​യ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​നേ​താ​വി​നും മ​റ്റൊ​രു മ​ത്സ്യ​വ്യാ​പാ​രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ന്‍റെ രൂ​ക്ഷ​ത പ്ര​ക​ട​മാ​യ​ത്. കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളി​ലാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്. ആ​ദ്യം രോ​ഗം ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി നേ​താ​വും പി​ന്നീ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രും ത​മ്മി​ലു​ള്ള സ​ന്പ​ർ​ക്ക​വും വ്യ​ക്ത​മാ​യി. കു​ന്പ​ഴ മ​ത്സ്യ​മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ക​ണ്ട​ത്. പി​ന്നീ​ട് പ​ത്ത​നം​തി​ട്ട​യ്ക്കു പു​റ​ത്തേ​ക്കു​മാ​യി. കു​ന്പ​ഴ കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ ത​ന്നെ വ​ലി​യ ക്ല​സ​റ്റ​റു​ക​ളി​ലൊ​ന്ന് രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ വ​രെ കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 324 ആ​ണ്. കു​ന്പ​ഴ​യ്ക്കു പി​ന്നാ​ലെ അ​ടൂ​രി​ൽ രൂ​പം​കൊ​ണ്ട ക്ല​സ്റ്റ​റി​നു കു​ന്പ​ഴ​യു​മാ​യി സ​ന്പ​ർ​ക്ക​ബ​ന്ധം ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചു. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ വ​രെ 102 രോ​ഗി​ക​ളു​ണ്ട്. ‌
ച​ങ്ങ​നാ​ശേ​രി ബ​ന്ധ​ത്തി​ലൂ​ടെ കു​റ്റ​പ്പു​ഴ, കോ​ട്ടാ​ങ്ങ​ൽ, കു​ന്ന​ന്താ​നം പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ വ്യാ​പ​ന​മാ​ണ് ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​റ്റൊ​രു ക്ല​സ്റ്റ​ർ വ്യാ​പ​നം. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി, എ​ആ​ർ ക്യാ​ന്പ്, എ​ന്നി​വി​ട​ങ്ങ​ളി​ലും ക്ല​സ്റ്റ​റു​ക​ളാ​യി. പോ​ലീ​സു​കാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, എ​ക്സൈ​സ്, ആ​ർ​ടി​ഒ, കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ലും സ​ന്പ​ർ​ക്ക​വ്യാ​പ​നം ഉ​ണ്ടാ​യി. ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ളും ഇ​തി​നൊ​പ്പം ക​ണ്ടു​വ​രു​ന്നു​ണ്ട്. ഒ​രു​മാ​സം മു​ന്പ് 381 പേ​രി​ലാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ അ​ത് 1660ലെ​ത്തി. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​തി​തീ​വ്ര​മാ​യ മാ​സ​മാ​ണ് ക​ട​ന്നു​പോ​യ​ത്. പ്ര​തി​ദി​ന കേ​സു​ക​ളി​ൽ 131 പോ​സി​റ്റീ​വ് വ​രെ സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ‌

ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 443 പേ​ർ ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 443 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ 45 പേ​രെ പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലെ 4187 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1262 പേ​രും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 1456 പേ​രും ഉ​ൾ​പ്പെ​ടെ 6905 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
‌‌
ല​ഭി​ക്കാ​നു​ള്ള​ത് 1853 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ‌‌

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ ല​ഭി​ക്കാ​നു​ള്ള​ത് 1853 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ്. ഇ​ന്ന​ലെ 635 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തി​ൽ 598 എ​ണ്ണം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള​താ​ണ്. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് 29 സാ​ന്പി​ളു​ക​ളെ​ടു​ത്തു. എ​ട്ടു​പേ​രി​ൽ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ന്നു. ‌