മ​ഹാ​പ്ര​ള​യ​ത്തി​ലെ ര​ക്ഷ​ക​ർ​ക്ക് "ഒ​പ്പം' ബോ​ധ​ന
Wednesday, August 5, 2020 10:03 PM IST
‌തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത, സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ബോ​ധ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ഞ്ചു​തെ​ങ്ങ്, മാ​ന്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​ക​ളു​ടെ​യും അ​തി​രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ന്‍റെ​യും പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും കോ​വി​ഡ് 19 പ്ര​തി​രോ​ധ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ‌
തി​രു​വ​ല്ല ബോ​ധ​ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഞ്ചു​തെ​ങ്ങ്, മാ​ന്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു സ​ഹാ​യ​വു​മാ​യി പോ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
ബോ​ധ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വേ​ൽ വി​ള​യി​ൽ, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മ​നു​ലാ​ൽ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌