ജീ​വ​നം സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Wednesday, August 5, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യി മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കു​മാ​യു​ള്ള സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി​യാ​യ ജീ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.45ന് ​മ​ന്ത്രി കെ.​കെ ശൈ​ല​ജ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍, ടാ​റ്റാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് പ്രൊ​ഫ​സ​ര്‍ വി​ജ​യ​രാ​ഘ​വ​ന്‍, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജാ​ഫ​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ല്‍ മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന വെ​ബി​നാ​ര്‍ വെ​ല്ലൂ​ര്‍ അ​ക്കാ​ഡ​മി ഓ​ഫ് പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലെ പ്രൊ​ഫ​സ​ര്‍ ഡോ.​എ. മ​ദ​ന്‍ രാ​ജ് ന​യി​ക്കും. കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്സ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം.​ബി ദി​ലീ​പ് മോ​ഡ​റേ​റ്റ​റാ​കും. ‌