പ​ന്പ, ക​ക്കി ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ല
Tuesday, August 4, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ​ന്പ, ക​ക്കി ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. നി​ല​വി​ലെ കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ല​ത​ല യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​താ​ണി​ത്.
ജി​ല്ല​യി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​ണ്. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് യ​ഥാ​സ​മ​യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ ഷ​ട്ട​ര്‍ തു​റ​ക്കും. പ​മ്പ ഡാ​മി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 10 ശ​ത​മാ​നം ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ക​ക്കി​യി​ലും സ​മാ​ന​മാ​യി ജ​ല നി​ര​പ്പ് ഉ​യ​ര്‍​ന്നു. ആ​റ് ദി​വ​സ​ത്തോ​ളം ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ന്നാ​ല്‍ എ​ല്ലാ ഡാ​മു​ക​ളു​ടെ​യും ഷ​ട്ട​ര്‍ തു​റ​ക്കേ​ണ്ട​താ​യി വ​രും. ഇ​പ്പോ​ള്‍​ത​ന്നെ പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ല്‍ ഇ​തു​വ​രെ പെ​യ്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത ഉ​ണ്ട്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളോ​ട് ചേ​ര്‍​ന്നാ​ണ് പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ളു​ടെ കൈ​വ​ഴി​ക​ളാ​യ നീ​ര്‍​ച്ചാ​ലു​ക​ള്‍ എ​ത്തു​ന്ന​ത്. കോ​ന്നി, റാ​ന്നി താ​ലൂ​ക്കു​ക​ളി​ല്‍ ഉ​റു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത മു​ന്നി​ല്‍​ക​ണ്ട് ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​ന​ര​ധി​വാ​സം യ​ഥാ​സ​മ​യം ന​ട​ത്തും.
മ​ഴ ശ​ക്ത​മാ​യാ​ല്‍ ന​ദി​ക​ളി​ല്‍ ജ​ലം ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്തു​ള്ള പു​ന​ര​ധി​വാ​സ​വും യ​ഥാ​സ​മ​യം ന​ട​പ്പി​ലാ​ക്കും. ആ​റ് താ​ലൂ​ക്കി​ലും എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് യ​ഥാ​സ​മ​യം വി​ല​യി​രു​ത്തി വ​രു​ന്നു.ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ല​വി​ലെ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് സം​ബ​ന്ധി​ച്ച വീ​ഡി​യോ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചു.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ എ​ഡി​എം അ​ല​ക്‌​സ് പി.​തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ഹ​രി​കു​മാ​ര്‍, ആ​ര്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജെ​സി​ക്കു​ട്ടി മാ​ത്യു, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജ​യ​ശ്രീ, ത​ഹ​സീ​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ത്തു.
മ​ഞ്ഞ അ​ല​ർ​ട്ട് എ​ട്ടു​വ​രെ തു​ട​രും
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മ​ഞ്ഞ അ​ല​ർ​ട്ട് എ​ട്ടു​വ​രെ തു​ട​രും.
ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.
ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യും കാ​റ്റ്, മ​ഴ, ഇ​ടി​മി​ന്ന​ല്‍ എ​ന്നി​വ മൂ​ല​മു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.