കോ​വി​ഡ് കാ​ല​ത്തെ കൃ​ഷി പ​ന്നി ന​ശി​പ്പി​ച്ചു
Tuesday, August 4, 2020 10:33 PM IST
കോ​ന്നി: കോ​വി​ഡ് കാ​ല​ത്തെ കൃ​ഷി കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. കോ​ന്നി ആ​ന​ക്കൂ​ട് ഭാ​ഗ​ത്തെ ക​ർ​ഷ​ക​രു​ടെ വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ക​പ്പ, വാ​ഴ, ചേ​ന, കാ​ച്ചി​ൽ, ചേ​മ്പ്, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. പ​ന്നി​ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ നി​ർ​മി​ച്ചി​രു​ന്ന താ​ത്കാ​ലി​ക വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് വി​ള​ക​ൾ​ക്കി​ട​യി​ലേ​ക്ക് പ​ന്നി​ക​ൾ ക​ട​ന്ന​ത്. ഇ​ത​ര പ​ച്ച​ക്ക​റി​വി​ള​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
അ​ടു​ത്ത കാ​ല​ത്താ​യി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഏ​റെ അ​ക​ലെ​യു​ള്ള ടൗ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ന്നി​ക​ളു​ടെ​യും വാ​ന​ര​ൻ​മാ​രു​ടെ​യും വ​ലി​യ ഉ​പ​ദ്ര​വ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. റം​ബൂ​ട്ടാ​ൻ, മാ​ങ്കു​സ്തി, തേ​ങ്ങ, വാ​ഴ തു​ട​ങ്ങി​വ​യ്ക്കാ​ണ് വാ​ന​ര​പ്പ​ട നാ​ശം ചെ​യ്യു​ന്ന​ത്.
വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി ടൗ​ൺ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​രെ എ​ത്തി​യി​ട്ടും വ​നം അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​ക്കും ത​യാ​റാ​യി​ട്ടി​ല്ല. കോ​ന്നി ആ​ന​ക്കൂ​ട് പ്ര​ദേ​ശ​ത്തി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​ന്നി​ക​ളു​ടെ​യും വാ​ന​ര​ൻ​മാ​രു​ടെ​യും താ​വ​ള​ങ്ങ​ൾ. വാ​ന​ര​പ്പ​ട പ​ക​ൽ ഇ​റ​ങ്ങു​മ്പോ​ൾ ഒ​റ്റ​തി​രി​ഞ്ഞും കൂ​ട്ട​മാ​യും പ​ന്നി​ക​ൾ രാ​ത്രി​യി​ലാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ര​ത്തു​ക​ളി​ലും എ​ത്തു​ന്ന​ത്.