സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും
Tuesday, August 4, 2020 10:29 PM IST
തി​രു​വ​ല്ല: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, പി​എ​സ്‌​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം "സേ​വ് കേ​ര​ള സ്പീ​ക്കിം​ഗ് അ​പ്പ്' കാ​ന്പെ​യ്നി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​കസ​മി​തി​യം​ഗം പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലും തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​കു​മാ​റും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.