റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 3, 2020 10:15 PM IST
‌മാ​രാ​മ​ൺ: 25 വ​ർ​ഷം നീ​ണ്ട ത​ർ​ക്ക​ങ്ങ​ൾ​ക്കും കോ​ട​തി വ്യ​വ​ഹാ​ര​ത്തി​നൊ​ടു​വി​ൽ പ്ര​മാ​ട​ത്തു​പാ​റ-​കാ​വും​കോ​ട്ടേ​യ​ത് പ​ടി റോ​ഡി​ന് ശാ​പ​മോ​ക്ഷം.
പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട റോ​ഡ് ആ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. പ്ര​മാ​ട​ത്തു​പാ​റ​യി​ൽ നി​ന്നും മ​റ്റു​മു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞു കാ​ല​ങ്ങ​ളാ​യി കാ​ൽ​ന​ട​യാ​ത്ര പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.
ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌