മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് എ.​പി. ജ​യ​ൻ ‌
Monday, August 3, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട​പ്പ​ന പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ മ​ത്താ​യി​യു​ടെ ബ​ന്ധു​ക്ക​ളെ സി​പി​ഐ നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി ആ​ശ്വ​സി​പ്പി​ച്ചു.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മി​ഷ​ൻ അം​ഗം എം. ​വി. വി​ദ്യാ​ധ​ര​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, സ​ന്തോ​ഷ് ചാ​ണ്ടി എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ ഷീ​ബ, മ​ക്ക​ളാ​യ സോ​നാ, ഡോ​ണ, മ​ത്താ​യി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ ആ​ശ്വ​സി​പ്പി​ച്ച​ത്. ‌
മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി. ‌
കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റം കൊ​ണ്ട് മാ​ത്രം കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കി​ല്ലെ​ന്നും സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ൺ​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.‌