വ​ന​മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: മാ​ർ ഐ​റേ​നി​യോ​സ് ‌
Monday, August 3, 2020 10:13 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രും വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.‌
റാ​ന്നി ചേ​ത്ത​യ്ക്ക​ലി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ കൈ​വ​ശം വ​ച്ച് കൃ​ഷി​ചെ​യ്തു ജീ​വി​ക്കു​ന്ന ഭൂ​മി​യെ​ല്ലാം വ​ന​ഭൂ​മി​യാ​ണെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ​ട്ട​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ മെ​ല്ല​പ്പോ​ക്ക് തു​ട​രു​ന്ന​ത് ക​ർ​ഷ​ക​രും വ​നം ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. വ​ന്യ​ജീ​വി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ത്യ​വും പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പ​രി​ഹ​രി​ക്കാ​ൻ ശ്ര​മ​മി​ല്ലാ​ത്ത​തും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തും ഖേ​ദ​ക​ര​മാ​ണ്.‌
ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റേ​ച​രു​വി​ൽ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ർ ഐ​റേ​നി​യോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ ഐ​റേ​നി​യ​സും വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഷാ​ജി മാ​ണി​കു​ള​വും ക​ഴി​ഞ്ഞ​ദി​വ​സം മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ‌