മ​ത്താ​യി വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര​ത​യു​ടെ ര​ക്ത​സാ​ക്ഷി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍
Sunday, August 2, 2020 10:18 PM IST
ചി​റ്റാ​ര്‍: മ​ല​യോ​ര ജ​ന​ത​യോ​ടു വ​നം​വ​കു​പ്പ് കാ​ട്ടു​ന്ന ക്രൂ​ര​ത​യു​ടെ അ​വ​സാ​ന ര​ക്ത​സാ​ക്ഷി​യാ​ണ് മ​ത്താ​യി​യെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. പി.​പി. മ​ത്താ​യി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് മ​ത്താ​യി മ​രി​ച്ച​ത്.
പ്ര​ദ​മ​ദൃ​ഷ്ട്യാ ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നി​രി​ക്കെ നാ​ലു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ്.
മ​രി​ച്ച മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തോ​ടു പോ​ലും കു​റ്റാ​രോ​പി​ത​രാ​യ​വ​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് മ​ന​സി​ലാ​കു​ന്ന​ത്.
ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കു​ഴ​ല്‍​നാ​ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മ​ത്താ​യി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. കു​ടും​ബ​ത്തി​ന്‍റ് ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.