കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​യു​ർ​വേ​ദ, ഹോ​മി​യോ വ​കു​പ്പു​ക​ൾ
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​മാ​യി ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ന്‍റെ അ​മൃ​തം പ​ദ്ധ​തി.

ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും മ​റ്റ് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും സ്വാ​സ്ഥ്യം എ​ന്ന പേ​രി​ൽ പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി​യും ന​ട​ന്നു​വ​രു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള​ള​വ​ർ​ക്ക് സു​ഖാ​യു​ഷ്യം എ​ന്ന പേ​രി​ൽ അ​വ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക പ്രോ​ജ​ക്ടും ന​ട​പ്പാ​ക്കി വ​രു​ന്നു.

കോ​വി​ഡ് രോ​ഗ വി​മു​ക്ത​രാ​യ വ്യ​ക്തി​ക​ൾ​ക്ക് പൂ​ർ​ണാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി പു​ന​ർ​ജ്ജ​നി എ​ന്ന പ​ദ്ധ​തി വ​ഴി ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​രു​ന്നു​ക​ൾ ക്വാ​റ​ന്ൈ‍​റ​നി​ൽ ഉ​ള​ള​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് ന​ൽ​കും. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ജി​ല്ല​യി​ലെ 63 സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​യു​ർ​ര​ക്ഷാ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റു​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ.​ജി.​വി. ഷീ​ലാ മേ​ബി​ല​റ്റ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് - 0468 2324337, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ - 8281806371, 8075984152 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

പ​ത്ത​നം​തി​ട്ട​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​മൃ​തം, സ്വാ​സ്ഥ്യം പ​ദ്ധ​തി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ ്പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ മ​രു​ന്നു​ക​ൾ കൈ​മാ​റി. ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഉ​ഷ കെ. ​പു​തു​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, ഡോ.​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹോ​മി​യോ​പ്പ​തി വ​കു​പ്പ് നാ​ലാം​ഘ​ട്ട മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നാ​ലാം​ഘ​ട്ട മ​രു​ന്ന് വി​ത​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1,63,151 പേ​ർ​ക്കാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 36482 പേ​രും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 12320 പേ​രും മ​രു​ന്ന് വാ​ങ്ങി.
എ​ല്ലാ​മാ​സ​വും തു​ട​ർ​ച്ച​യാ​യ മൂ​ന്ന്ദി​വ​സ​മാ​ണ് ’ആ​ഴ്സ​നി​ക് ആ​ൽ​ബ് 30’ എ​ന്ന ഹോ​മി​യോ​പ്പ​തി മ​രു​ന്ന് ക​ഴി​ക്കേ​ണ്ട​ത്.

മു​തി​ർ​ന്ന​വ​ർ ഓ​രോ ഗു​ളി​ക​യും 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ പ​കു​തി ഗു​ളി​ക​യും ക​ഴി​ക്ക​ണം. രാ​വി​ലെ ആ​ഹാ​ര​ത്തി​നു മു​ന്പാ​ണ് ഗു​ളി​ക ക​ഴി​ക്കേ​ണ്ട​ത്. മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് മ​രു​ന്ന ്ക​ഴി​ക്കു​ന്ന​വ​ർ അ​തി​ന് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഹോ​മി​യോ മ​രു​ന്ന് ക​ഴി​ക്ക​ണം. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും മ​രു​ന്ന് വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ത​ര​ണം. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ മ​രു​ന്ന് വീ​ടു​ക​ളി​ലെ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​റെ​ജി കു​മാ​ർ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് പ്ര​സ്ക്ല​ബി​ലെ​ത്തി​ച്ചു. ഡി​എം​ഒ ഡോ.​ബി​ജു​വി​ൽ നി​ന്നു പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ ഏ​റ്റു​വാ​ങ്ങി.