ന​ഗ​ര​സ​ഭ കൈ​യൊ​ഴി​ഞ്ഞു, ഉ​ത്ത​ര​വാ​ദി​ത്വം ആർക്കുമില്ല
Sunday, July 12, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന ചു​മ​ത​ല​യി​ൽ നി​ന്നു ന​ഗ​ര​സ​ഭ പി​ൻ​മാ​റി.
രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ലും ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഈ ​ഘ​ട്ട​ത്തി​ൽ ഇ​ത് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ആ​ശു​പ​ത്രി അധികൃതർ നേരിട്ടു നിർവഹിക്കുകയായിരുന്നു. ഭ​ക്ഷ​ണ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കുന്ന ചുമതല ഇവർ നിർവഹിച്ചു.
ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ​ക്ക് മൂ​ന്നു​നേ​രം ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കേ​ണ്ട​തു​ണ്ട്.
കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രും ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രു​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​വ​ർ​ക്കാ​ർ​ക്കും ത​ന്നെ പു​റ​ത്തു​പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ മ​റ്റോ അ​നു​മ​തി​യി​ല്ലാ​ത്ത​വ​രാ​ണ്. ന​ഗ​ര​സ​ഭ സ​മൂ​ഹ​അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യും മ​റ്റു​മാ​ണ് ആ​ശു​പ​തി​യി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്.

പ​രാ​തി​ക​ളു​മാ​യി രോ​ഗി​ക​ൾ

ഇ​തി​നി​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും സ​മ​യ​ത്ത് ആ​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് രോ​ഗി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് പ​രാ​തി​ക​ൾ ഉ​യ​രു​ന്നു. മാ​ർ​ച്ച് ആ​ദ്യ​വാ​രം ആ​ദ്യ കോ​വി​ഡ് രോ​ഗി​ക​ൾ അ​ഡ്മി​റ്റാ​യ​പ്പോ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക​മാ​യി തു​ട​ങ്ങി​യ അ​ടു​ക്ക​ള​യി​ൽ നി​ന്നാ​ണ് രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഇ​പ്പോ​ൾ രോ​ഗി​ക​ൾ 150ലേ​റെ ആ​യ​പ്പോ​ൾ ഭ​ക്ഷ​ണ വി​ത​ര​ണം താ​ളം തെ​റ്റി.
ഇ​ന്ന​ലെരാ​വി​ലെ ചാ​യ എ​ത്തി​യ​പ്പോ​ൾ ത​ന്നെ 10 ക​ഴി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്നു. ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രും പ​രി​ച​രി​ക്കു​ന്ന ന​ഴ്സു​മാ​രും ജീ​വ​ന​ക്കാ​രും എ​ല്ലാ​മാ​യി ഇ​രു​ന്നൂ​റി​ലേ​റെ ആ​ളു​ക​ൾ. ഇ​വ​ർ​ക്കെ​ല്ലാം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി പാ​ഴ്സ​ലാ​ക്കി മു​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന ജോ​ലി ചെ​യ്യാ​ൻ അ​ഞ്ചി​ൽ താ​ഴെ ആ​ളു​ക​ളാ​ണു​ള്ള​ത്.
പാ​യ്ക്കിം​ഗ് വൈ​കു​ന്ന​തു കാ​ര​ണം മു​റി​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്താ​നും താ​മ​സം നേ​രി​ടു​ന്നു. പ്ര​മേ​ഹം പോ​ലെ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രും വീ​ടു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​വ​രും ചി​ട്ട തെ​റ്റി​യ​പ്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ത​ർ​ക്കി​ക്കു​ക​യും ക​ള​ക്ട​ർ​ക്കും ഡി​എം​ഒ​യ്ക്കും പ​രാ​തി​ക​ൾ അ​യ​യ്ക്കു​ക​യും ചെ​യ്യു​ന്നു.
ന​ഗ​ര​സ​ഭ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്തി​യ​തും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. ന​ഗ​ര​സ​ഭ​യു​ടെ ഭ​ക്ഷ​ണ പാ​യ്ക്ക​റ്റി​ന് വ​ലി​യ തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്ന് ഇ​ഡ​ലി​ക്കും സാ​മ്പാ​ർ ക​റി​ക്കു​മാ​യി 40 രൂ​പ വാ​ങ്ങി​യി​രു​ന്നു.
സ​ർ​ക്കാ​ർ ഫ​ണ്ട് വൈ​കു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ കൈ​യി​ൽ നി​ന്ന് പ​ണം മു​ട​ക്കി​യാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ആ​ദ്യം ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ൾ രം​ഗ​ത്തി​ല്ല.