കോ​വി​ഡ് പ്ര​തി​രോ​ധ​ം: ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചത് ത​ന​തു​ഫ​ണ്ട്
Sunday, July 12, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ന​തു ഫ​ണ്ടി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്‌​ലി​ൻ സ​ന്തോ​ഷ്.
11 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും മൂ​ന്നു നേ​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് ന​ഗ​ര​സ​ഭ​യാ​ണ്. നി​ല​വി​ൽ 156 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്നു. മേ​യ് എ​ട്ട് മു​ത​ലാ​ണ് ഇ​തി​നു തു​ട​ക്കം കു​റി​ച്ച​ത്. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ക്വാ​റ​ന്ൈ‍​റ​ൻ പൂ​ർ​ത്തീ​ക​രി​ച്ച 465 പേ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​ണ് ക്വാ​റ​ന്ൈ‍​റ​ൻ സെ​ൻ​റ​റു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഹോ​സ്റ്റ​ൽ, ആ​തു​രാ​ശ്ര​മം, മൗ​ണ്ട് സി​യോ​ണ്‍ കോ​ള​ജ് ഹോ​സ്റ്റ​ൽ, കു​ന്പ​ഴ ടൂ​റി​സ്റ്റ് ഹോം, ​പ്രി​യ ടൂ​റി​സ്റ്റ് ഹോം, ​കി​ഴ​ക്കേ​ട​ത്ത് ടൂ​റി​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മു​ള്ള​ത്. അ​ബാ​ൻ ആ​ർ​ക്കെ​യ്ഡ്, ഹി​ൽ​സ് പാ​ർ​ക്ക് ഹോ​ട്ട​ൽ, മ​ണ്ണി​ൽ റീ​ജ​ൻ​സി, പാ​ർ​ത്ഥ​സാ​ര​ഥി, ശാ​ന്തി ടൂ​റി​സ്റ്റ് ഹോം ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് പെ​യ്ഡ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യു​ള്ള​ത്. ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി മു​സ​ലി​യാ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കൂ​ടി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ല​ട​ക്കം ആ​ഹാ​രം എ​ത്തി​ക്കു​ന്ന​തി​ന് നി​ല​വി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വാ​യി. ഇ​തി​ൽ ചി​ല സെ​ന്‍റ​റു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യും വേ​ണ്ടി​വ​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്വാ​റ​ന്ൈ‍​റ​ൻ ക്ര​മീ​ക​ര​ണ​വും ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ലാ​യി. കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​മൊ​രു​ക്കു​ന്ന​തി​ന് ഏ​റ്റെ​ടു​ത്ത ജി​യോ ആ​ശു​പ​ത്രി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ഞ്ചു ല​ക്ഷം ചെ​ല​വാ​യി. ഇ​വി​ടെ മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ തു​ക ഇ​നി ചെ​ല​വാ​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി വി​ഹി​ത​മാ​യി 20 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് 220 ഓ​ളം ആ​ളു​ക​ൾ​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ഭ​ക്ഷ​ണ​വും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് സ്പോ​ണ്‍​സ​ർ ഷി​പ്പി​ലൂ​ടെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യി ചെ​യ​ർ​പേ​ഴ്സ​ണും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​എം. മും​താ​സും അ​റി​യി​ച്ചു.