ക​ല്ലൂ​പ്പാ​റ, മ​ല​യാ​ല​പ്പു​ഴ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളിൽ
Sunday, July 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - വാ​ര്‍​ഡ് 13, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- മൂ​ന്ന്, 11 വാ​ര്‍​ഡു​ക​ള്‍, കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - വാ​ര്‍​ഡ് ര​ണ്ട് എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും തി​രു​വ​ല്ല ന​ഗ​ര​സ​ഭ- 28, 33 വാ​ര്‍​ഡു​ക​ള്‍, കു​ള​ന​ട ഗ്രാ​മ ​പ​ഞ്ചാ​യ​ത്ത്- വാ​ര്‍​ഡ് 14. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്.
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ചേ​രി​ക്ക​ൽ വാ​ർ​ഡ്, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ തു​ക​ല​ശേ​രി വാ​ർ​ഡ് എ​ന്നി​വ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലാ​ക്കു​ന്ന​തി​ലേ​ക്ക് ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും.