262 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ, നി​രീ​ക്ഷ​ണ​ത്തി​ൽ 5880 ആ​ളു​ക​ൾ
Sunday, July 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 262 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ. 47 പേ​രെ ഇ​ന്ന​ലെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 144, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 23, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, റാ​ന്നി മേ​നാം​തോ​ട്ടം കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 60, പ​ന്ത​ളം അ​ർ​ച്ച​ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 25 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ഴു പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ 1422 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​തു​ൾ​പ്പെ​ടെ 5880 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2617 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1841 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 136 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1381 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​യി​ല്ല,
ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഇ​ന്നു തു​ട​രും

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ശേ​ഖ​ര​ണം ഉ​ണ്ടാ​യി​ല്ല. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യി ക​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന.
ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 18310 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. നേ​ര​ത്തെ അ​യ​ച്ച 1009 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.