ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ലാ​ര്‍​ക്കി​നു രോ​ഗം, ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നീ​ല്‍ ‌
Saturday, July 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്റൈ​നീ​ലാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച 42 കാ​രി​യാ​യ പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ പ്ലാ​ന്‍ വി​ഭാ​ഗ​ത്തി​ലെ ക്ലാ​ര്‍​ക്കാ​ണ്. ഇ​വ​രു​മാ​യി നേ​രി​ല്‍ സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നീ​ലാ​കും. എ​ന്നാ​ല്‍ താ​ഴ​ത്തെ നി​ല​യി​ല്‍ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ര്‍ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ത്തെ ജീ​വ​ന​ക്കാ​രെ ത​ത്കാ​ലം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.‌

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ലാ​യ​തി​നാ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി മാ​ത്ര​മേ ഇ​നി ഓ​ഫീ​സ് തു​റ​ക്കു​ക​യു​ള്ളൂ​വെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​നീ​ല്‍ പോ​കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.രോ​ഗം സ്ഥി​രീ​ക​രി​ച്ച ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വ് കു​മ്പ​ഴ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും ഇ​തേ ബാ​ങ്കി​ല്‍ ജോ​ലി​യി​ലാ​യി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ അ​ന്നു​മു​ത​ലേ ക്വാ​റ​ന്‍റൈ​നീ​ലാ​ണ്. ‌