കോ​ഴ​ഞ്ചേ​രി പൊ​ങ്ങ​നാം​തോ​ട്ടി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല ‌‌
Saturday, July 11, 2020 10:23 PM IST
കോ​ഴ​ഞ്ചേ​രി: പൊ​ങ്ങ​നാം​തോ​ട്ടി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. മാ​ലി​ന്യ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി വി​ക്ട​ർ ടി.​തോ​മ​സ് ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം ആ​ര്‍​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തോ​ട്ടി​ലെ മാ​ലി​ന്യം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ‌റ​വ​ന്യൂ, ആ​രോ​ഗ്യ, ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ട​പെ​ടു​ക​യും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി തോ​ട്ടി​ലേ​യും, കോ​ള​നി​യി​ലെ കി​ണ​റു​ക​ളു​ടെ​യും ജ​ല​ത്തി​ന്‍റെ സാ​മ്പി​ള്‍ എ​ടു​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ല്‍ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന കോ​ളി​ഫോം ബാ​ക്റ്റീ​രി​യ അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ല്‍ ജ​ല​ത്തി​ലു​ണ്ടെ​ന്നു പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്തു. തോ​ടി​ന്‍റെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രി​ൽ പ​ല​വി​ധ രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. ‌

തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​താ​ക​ട്ടെ പ​ന്പാ​ന​ദി​യി​ലേ​ക്കാ​ണ്.​റി​പ്പോ​ർ​ട്ടു​ക​ൾ മ​റി​ച്ചു​വ​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ന്നോ​ക്കം പോ​കു​ന്ന​താ​യി പ​ഞ്ചാ​യ​ത്തം​ഗ​വും വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ ആ​നി ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി​നു പ​ര​പ്പു​ഴ എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി പാ​ർ​ട്ടി വീ​ണ്ടും രം​ഗ​ത്തു​വ​രു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ‌