ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി
Tuesday, July 7, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ ന​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ.
റി​യാ​ദി​ല്‍​നി​ന്നും വ​ന്നു ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന​യാ​ള്‍ പു​റ​ത്തി​റ​ങ്ങി പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ക​യും തു​ട​ര്‍​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തു​പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.
ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍, ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം തു​ട​ങ്ങി എ​ല്ലാ​വ​കു​പ്പു​ക​ളും ചേ​ര്‍​ത്തു കേ​സെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
ചെ​ന്നൈ​യി​ല്‍​നി​ന്നും വ​ന്ന് ക​ല​ഞ്ഞൂ​ര്‍ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു​വ​ര​വേ അ​തു ലം​ഘി​ച്ചു ഏ​ഴാം​മൈ​ലി​ല്‍ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍​പോ​യ 40 കാ​ര​നെ​തി​രെ കൂ​ട​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ഏ​ഴാം​മൈ​ലി​ലെ ഒ​രു​വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചു കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. പ​ത്ത​നം​തി​ട്ട​യി​ല​ട​ക്കം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും.
ത​മി​ഴ്‌​നാ​ട് ക​മ്പ​ത്തു​നി​ന്നും പ​ച്ച​ക്ക​റി​യു​മാ​യി തി​രു​വ​ല്ല​യി​ലെ​ത്തി​യ പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ സാ​ഹ​ച​ര്യം നേ​രി​ടു​മെ​ന്നും അ​തി​ര്‍​ത്തി​ക​ട​ന്നു​ള്ള എ​ല്ലാ​വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 40 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കു ഇ​ന്ന​ലെ 15 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 14 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും, മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 40 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.