3377 മെ​ട്രി​ക് ട​ണ്‍ അ​രി​യും 519 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പും ജി​ല്ല​യു​ടെ റേ​ഷ​ൻ വി​ഹി​തം ‌
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ഈ ​മാ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 3377 മെ​ട്രി​ക് ട​ണ്‍ അ​രി​യും 519 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പും അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.‌
മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡു​ക​ളി​ലെ (പി​ങ്ക് കാ​ര്‍​ഡ്) ഓ​രോ അം​ഗ​ത്തി​നും കി​ലോ ഗ്രാ​മി​ന് ര​ണ്ടു രൂ​പ നി​ര​ക്കി​ല്‍ നാ​ലു കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​മ്പും എ​എ​വൈ കാ​ര്‍​ഡു​ക​ള്‍​ക്ക്(​മ​ഞ്ഞ കാ​ര്‍​ഡ്) സൗ​ജ​ന്യ നി​ര​ക്കി​ല്‍ കാ​ര്‍​ഡൊ​ന്നി​ന് 30 കി​ലോ ഗ്രാം ​അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​മ്പും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കും. ‌
മു​ന്‍​ഗ​ണ​നാ - ഇ​ത​ര സ​ബ്‌​സി​ഡി(​എ​ന്‍​പി​എ​സ്) പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് (നീ​ല കാ​ര്‍​ഡ്) ഓ​രോ അം​ഗ​ത്തി​നും നാ​ല് രൂ​പ നി​ര​ക്കി​ല്‍ ര​ണ്ട് കി​ലോ ഗ്രാം ​അ​രി​യും 17 രൂ​പ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി മൂ​ന്ന് കി​ലോ ഗ്രാം ​ആ​ട്ട​യും സ്റ്റോ​ക്കി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ചു ല​ഭി​ക്കും. ‌
മു​ന്‍​ഗ​ണ​നാ ഇ​ത​ര -നോ​ണ്‍ സ​ബ്‌​സി​ഡി(​എ​ന്‍​പി​എ​ന്‍​എ​സ്) വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് (വെ​ള്ള കാ​ര്‍​ഡ്) കാ​ര്‍​ഡൊ​ന്നി​ന് 10.90 രൂ​പ നി​ര​ക്കി​ല്‍ 4 കി​ലോ ഗ്രാം ​അ​രി​യും 17 രൂ​പ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി 3 കി​ലോ ഗ്രാം ​ആ​ട്ട​യും ല​ഭി​ക്കും. ‌
വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ള്ള (ഇ)​എ​ല്ലാ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും കാ​ര്‍​ഡൊ​ന്നി​ന് അ​ര​ലി​റ്റ​റും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ള്ള​വ​ര്‍​ക്ക് (എ​ന്‍​ഇ) കാ​ര്‍​ഡൊ​ന്നി​ന് നാ​ല് ലി​റ്റ​റും മ​ണ്ണെ​ണ്ണ, ലി​റ്റ​റി​ന് 29 രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. എ​എ​വൈ കാ​ര്‍​ഡി​നു മാ​ത്രം 21 രൂ​പാ നി​ര​ക്കി​ല്‍ ഒ​രു കി​ലോ പ​ഞ്ച​സാ​ര വി​ഹി​ത​വു​മു​ണ്ട്.‌
പ​രാ​തി​ക​ള്‍ 1800 425 1550 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​രി​ലോ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ 0468 2222612 എ​ന്ന ന​മ്പ​രി​ലോ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലോ അ​റി​യി​ക്കാം. ‌