ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞ​യാ​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് കേ​സെ​ടു​ത്തു ‌‌
Monday, July 6, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: തൃ​ശി​നാ​പ്പ​ള്ളി​യി​ൽ നി​ന്നു​മെ​ത്തി ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​മാ​ടം പാ​ല​മ​റൂ​ർ സ്വ​ദേ​ശി​യെ അ​സ​ഭ്യം പ​റ​യു​ക​യും അ​പ​കീ​ർ​ത്തി​പ​ര​മാ​യ രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് സ​മീ​പ​വാ​സി​ക്കെ​തി​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു. ക്വാ​റ​ന്‍റൈ​നീ​ൽ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ ക​ഴി​യു​ന്പോ​ൾ സ​മീ​പ​വാ​സി​യാ​യ ജേ​ക്ക​ബ് മാ​ത്യു വീ​ട്ടു പ​ടി​ക്ക​ലെ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും സു​ഹൃ​ത്തു​ക്ക​ളോ​ട് അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‌

ജി​ല്ലാ ചാ​ന്പ്യ​ന് എ​സ്എ​സ്എ​ൽ​സിക്കും​ എ ​പ്ല​സ് ‌

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ ലെ ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യി​രു​ന്ന ജി​റ്റി വി. ​തോ​മ​സ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.
തി​രു​മൂ​ല​പു​രം ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജി​റ്റി തി​രു​പ്പ​തി​യി​ൽ ന​ട​ന്ന ജൂ​ണി​യ​ർ നാ​ഷ​ണ​ൽ അ​മ​ച്വ​ർ മീ​റ്റി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു.
തെ​ങ്ങേ​ലി പാ​പ്പ​ന​വേ​ലി​ൽ വി​നു തോ​മ​സി​ന്‍റെ​യും ശോ​ഭാ വി​നു​വി​ന്‍റെ​യും മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ് ജി​റ്റി.
സ്കൂ​ൾ സ്പീ​ക്ക​റാ​യ ജി​റ്റി​യ്ക്ക് ഇ​തേ സ്കൂ​ളി​ൽ ത​ന്നെ പ്ല​സ് വ​ൺ സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹം.