പി​ഞ്ചു​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ മാ​താ​വും കാ​മു​ക​നും പി​ടി​യി​ൽ ‌
Sunday, July 5, 2020 10:26 PM IST
അ​ടൂ​ർ: ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ മ​രു​തി​മൂ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​ക്ക് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ മാ​താ​വും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ എ. ​അ​ജ​യ് (32) കു​ട്ടി​യു​ടെ മാ​താ​വ് മാ​രൂ​ർ ഒ​ഴു​പാ​റ കി​ഴ​ക്കേ​തി​ൽ ലി​ജ (33) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.‌
ക​ഴി​ഞ്ഞ ജൂ​ൺ 30 ന് ​പു​ല​ർ​ച്ചെ കു​രി​ശ​ടി​യി​ൽ മെ​ഴു​കു​തി​രി ക​ത്തി​ക്കാ​നെ​ത്തി​യ​വ​രാ​ണ് കു​ഞ്ഞി​നെ തു​ണി​യി​ൽ പു​ത​പ്പി​ച്ച് കി​ട​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ. മോ​ഹ​ൻ​കു​മാ​റും സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.‌
തു​ട​ർ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്.‌
മ​രു​തി​മൂ​ട് സെ​ന്‍റ് ജോ​ർ​ജ് കാ​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ കാ​മ​റ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് അ ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം മു​ത​ൽ അ​ടൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളു​ടെ​യും മു​ന്നി​ൽ റോ​ഡി​ലേ​ക്ക് അ​ഭി​മു​ഖ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന 45 കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ജ​യ് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ചെ​ന്നെ​ത്തു​ന്ന​ത്.‌
ഓ​ട്ടോ​റി​ക്ഷ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മാ​രൂ​ർ ഭാ​ഗ​ത്തേ​ക്കാ​ണ് വാ​ഹ​നം പോ​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം അ​വി​ടേ​ക്ക് വ്യാ​പി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​ന്ന​ലെ ലി​ജ​യെ വീ​ട്ടി​ൽ നി​ന്നും സ്റ്റേ​ഷ​നി​ലേ​ക്ക് കു​ട്ടി കൊ​ണ്ട് വ​ന്ന് ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ജ​യി​നെ പു​തു​വ​ലി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ സ​ഹി​തം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹം പേ​ർ​പി​രി​ഞ്ഞ് നി​ന്ന ഇ​രു​വ​രും ഏ​റെ​നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും ഗ​ർ​ഭി​ണി​യാ​യ ശേ​ഷം ലി​ജ പു​റ​ത്തെ​ങ്ങും ഇ​റ​ങ്ങാ​തെ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ലി​ജ​യു​ടെ വീ​ട്ടി​ൽ വ​ച്ച് പ്ര​സ​വി​ച്ച കു​ട്ടി​യെ ഇ​രു​വ​രും ചേ​ർ​ന്ന് പ​ള്ളി​ക്ക് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് കേ​സ്. ‌